തിരുവനന്തപുരം:
ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനായ ആദർശാണ് പരാതി നൽകിയത്. യൂണിഫോം ധരിക്കാതെ സ്‌റ്റേജ് കാരിയർ വാഹനം 20 കിലോമീറ്ററിലേറേ ഓടിച്ചു, പാസഞ്ചേഴ്‌സ് ലൈസൻസ് ഇല്ലാതെ ഹെവി വാഹനമോടിച്ചു തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി
കെഎസ്ആർടിസിയുടെ പുതിയ അശോക് ലൈലാൻഡ് ബസിന്റെ ട്രയൽ റണ്ണിനിടെയാണ് പരാതിക്കിടയാക്കിയ സംഭവം. കെഎസ്ആർടിസി എംഡി, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് മന്ത്രി വാഹനമോടിച്ച് പരിശോധന നടത്തിയത്.
മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വന്ന വീഡിയോ നീക്കം ചെയ്യണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ആകെ മര്യാദയ്ക്ക് ഭരിക്കാനറിയുന്ന ഒരുത്തനാണ്. അവനെ എല്ലാരും കൂടെ ഒതുക്കും. ഒരിക്കലും ഈ നാട് നന്നാവാൻ അനുവദിക്കരുത്.