മാസപ്പടി , സിഎംആർഎൽ ഉദ്യോഗസ്ഥരെ 24 മണിക്കൂർ ചോദ്യം ചെയ്ത് ഇഡി

Advertisement

കൊച്ചി.മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ സിഎംആർഎൽ ഉദ്യോഗസ്ഥരെ 24 മണിക്കൂർ ചോദ്യം ചെയ്ത് ഇ.ഡി.  എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടിൽ. ഇ ഡി സമൻസിനെതിരെ
സി എം ആർ എൽ എം.ഡി ശശിധരൻ കർത്തയും ഉദ്യോഗസ്ഥരും ഹൈക്കോടതിയിൽ. ചോദ്യം ചെയ്യലിൽ മാനസികമായി പീഡിപ്പിച്ചു എന്ന് ആക്ഷേപം.അന്വേഷണം മകളിലേക്ക് നീങ്ങുമോയെന്ന ചോദ്യത്തിന് ക്ഷുഭിതനായി മുഖ്യമന്ത്രി. മാസപ്പടി കേസിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക്  നോട്ടീസ്.

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ  ഉൾപ്പെട്ട മാസപ്പടി കേസിൽ സി.എം.ആർ.എൽ. ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ.എസ്. സുരേഷ് കുമാർ, സീനിയർ മാനേജർ എൻ.സി. ചന്ദ്രശേഖരൻ, സീനിയർ ഐ ടി  ഓഫീസർ അഞ്ജു റേച്ചൽ കുരുവിള എന്നിവരെയാണ് ഇ.ഡി. ചോദ്യംചെയ്തത്. ഇ ഡി യുടെ നിർദ്ദേശപ്രകാരം തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ ഓഫീസിൽ ഹാജരായ ഉദ്യോഗസ്ഥരെ രാത്രി വൈകിയും ചോദ്യം ചെയ്തു. ഇന്ന് രാവിലെ 11 മണിയോടെ ചോദ്യം ചെയ്യൽ അവസാനിച്ചതോടെ  ഉദ്യോഗസ്ഥർ മടങ്ങി.

മാസപ്പടി അന്വേഷണത്തിൽ മകളെ ചോദ്യം ചെയ്യുമെന്ന ഭയം ഉണ്ടോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി ക്ഷുഭിതനായി പ്രതികരിച്ചു.

മാസപ്പടിക്കേസിൽ മറുപടി പറയാതെയാണ് പ്രധാനമന്ത്രിക്കെതിരെ  മുഖ്യമന്ത്രിയുടെ വിമർശനം എന്ന്.
വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രൻ

ഹാജരാകാത്തതിനെ തുടർന്ന് സി എം ആര്‍ എം ഡി ശശിധരൻ കർത്തക്ക്  വീണ്ടും ഇ.ഡി. നോട്ടീസ് നൽകി. ഇ.ഡി നടപടി ചോദ്യം ചെയ്ത് ശശിധരൻ കർത്തയും ഉദ്യോഗസ്ഥരും ഹൈക്കോടതിയിൽ ഹർജി നൽകി. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്നും . ചോദ്യാവലി അയച്ചുതന്നാൽ മറുപടി നൽകാമെന്നും അറിയിച്ചു. ചോദ്യം ചെയ്യലില്‍ മാനസികമായി പീഡിപ്പിച്ചെന്ന് സി എം ആർ എൽ ഉദ്യോഗസ്ഥരുടെ ആക്ഷേപം. നിയമവിരുദ്ധമായി ഇ ഡി തടങ്കലിൽ വച്ചെന്നും സി എം ആർ എൽ ഉദ്യോഗസ്ഥർ ആരോപിച്ചു. തടങ്കലിൽ വച്ചതല്ലെന്നും ചോദ്യം ചെയ്തതാണെന്നും ഇ ഡി മറുപടി നൽകി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. അതിനിടെ സിഎംആർഎൽ ചീഫ് ജനറൽ മാനേജർ പി സുരേഷ് കുമാറിനും മുൻ കാഷ്യർ വാസുദേവനും നോട്ടീസ് നൽകി ഇ.ഡി. ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി.

Advertisement