ദ കേരള സ്റ്റോറിയുടെ പ്രദർശനം തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി

Advertisement

വിവാദ സിനിമ ദ കേരള സ്റ്റോറിയുടെ പ്രദർശനം തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. പ്രദർശനം തടയേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ നിലപാട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ്  കേരള സ്റ്റോറിയുടെ പ്രദർശനം തടയണമെന്ന ഹർജി ഹൈക്കോടതി തള്ളിയത്. നേതാക്കളുടെയും സ്ഥാനാർത്ഥികളുടെയും ജീവചരിത്രം പറയുന്ന പ്രീ – റിലീസ് ചെയ്ത സിനിമകളുമായി ബന്ധപ്പെട്ട പരാതികൾ കമ്മീഷൻ മുൻകാലങ്ങളിൽ പരിഗണിച്ചിട്ടുണ്ടെന്നും ദ കേരള സ്റ്റോറി അത്തരമൊരു പരിധിയിൽ പെടുന്നില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. കമ്മീഷൻ നിലപാട് അംഗീകരിച്ച് കോടതി ഹർജി തള്ളുകയായിരുന്നു.