ഡ്യൂട്ടിക്കിടെ മദ്യപിക്കല്‍,KSRTC യിലെ 100 ജീവനക്കാർക്ക് എതിരെ അച്ചടക്ക നടപടി

Advertisement

തിരുവനന്തപുരം.ഡ്യൂട്ടിക്കിടെ മദ്യപിക്കലും മദ്യം സൂക്ഷിക്കലും സംശയിച്ച് നടത്തിയ പരിശോധനഞെട്ടിച്ചു.KSRTC യിലെ 100 ജീവനക്കാർക്ക് എതിരെ അച്ചടക്ക നടപടി. 74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു. 26 താത്കാലിക ജീവനക്കാരെ സർവീസിൽ നിന്നും നീക്കം ചെയ്തു.
കെഎസ്ആർടിസിയുടെ 60 യൂണിറ്റുകളിൽ വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് നടപടി. ഡ്യൂട്ടിക്ക് എത്തുന്ന വനിതകൾ ഒഴികെയുള്ള ജീവനക്കാരെ ബ്രത്  അനലൈസർ ഉപയോഗിച്ച് പരിശോധിക്കണമെന്ന് കെഎസ്ആർടിസി സിഎംഡിയുടെ ഉത്തരവുണ്ടായിരുന്നു