വടകരയില്‍ കള്ളവോട്ടും ഇരട്ടവോട്ടും നടക്കാന്‍ സാധ്യത, ഷാഫി പറമ്പില്‍ ഹൈക്കോടതിയെ സമീപിച്ചു

Advertisement

കൊച്ചി.വടകരയില്‍ കള്ളവോട്ടും ഇരട്ടവോട്ടും നടക്കാന്‍ സാധ്യതയുണ്ടെന്നും അത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ഹൈക്കോടതിയെ സമീപിച്ചു.

തിരഞ്ഞെടുപ്പിനു മുന്നോടിയായി പാനൂര്‍ ബോംബ് സ്‌ഫോടനം ഉണ്ടായ സാഹചര്യത്തില്‍ മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ അട്ടിമറിക്ക് സാധ്യതയുണ്ടെന്നും അതിനാല്‍ സുരക്ഷയൊരുക്കാന്‍ കേന്ദ്ര സേനയെ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. കൂടാതെ മണ്ഡലത്തിലെ എല്ലാ പ്രശ്‌നബാധിത ബൂത്തുകളിലും ക്യാമറകള്‍ സ്ഥാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.സമാന ആവശ്യവുമായി ആറ്റിങ്ങല്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശും ഹൈക്കോടതിയൈ സമീപിച്ചു. ആറ്റിങ്ങലിൽ ഇരട്ട വോട്ട് തടയണമെന്നാണാവശ്യപ്പെട്ടാണ് അടൂർപ്രകാശിന്ർറെ ഹർജി. അടൂർ പ്രകാശിന് വേണ്ടി വർക്കല കഹാറാണ് ഹർജി നൽകിയത്.

ആറ്റിങ്ങലിൽ 1,61,237 ഇരട്ട വോട്ടുകളുണ്ടെന്നാണ് ആരോപണം. പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഈ വിഷയങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിട്ടുണ്ട്.