മാസപ്പടി കേസിൽ കൂടുതൽ പേരെചോദ്യം ചെയ്യാൻ ഇ.ഡി

Advertisement

കൊച്ചി.മാസപ്പടി കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ഇ.ഡി. സി എം ആർ എല്ലിലെ കൂടുതൽ ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയേക്കും. സി.എം ആർ എൽ ഫിനാൻസ് വിഭാഗത്തിലെയും ഐടി വിഭാഗത്തിലെയും ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ഉദ്യോഗസ്ഥർ നൽകിയ രേഖകൾ അന്വേഷണസംഘം വിശദമായി പരിശോധിക്കുകയാണ്. ഇ.ഡി ആവശ്യപ്പെട്ടത് പ്രകാരം സിഎംആർഎൽ ചീഫ് ജനറൽ മാനേജർ സുരേഷ് കുമാർ മുൻ കാഷ്യർ വാസുദേവൻ എന്നിവർ കഴിഞ്ഞ ദിവസം ഇ ഡി മുന്നിൽ ഹാജരായി. ചെന്നൈയിൽ നിന്ന് എത്തിയ സ്പെഷ്യൽ ഡയറക്ടർ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം.

Advertisement