ന്യൂഡെല്‍ഹി. ഇന്ത്യയില്‍ 28,773 കോടി രൂപ ആസ്തിയുള്ള ഒരു വനിതയുണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്ബന്നയായ മുസ്ലീം വനിത എന്ന വിശേഷണം കൂടി ഇവര്‍ക്കുണ്ട്.
പാദരക്ഷാ രംഗത്തെ പ്രമുഖ ബ്രാന്‍ഡുകളിലൊന്നായ മെട്രോയുടെ മാനേജിംഗ് ഡയറക്ടറായ ഫറ മാലിക് ഭന്‍ജിയാണ് ചരിത്രത്തില്‍ ഇടം നേടിയ ഈ വനിത. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിരവധി ആഡംബര സ്വത്തുക്കളും ഇവര്‍ക്കുണ്ട്.
കമ്ബനിയുടെ ചെയര്‍മാനും കോടീശ്വരനുമായ റഫീക്ക് മാലികിന്റെ മകളാണ് ഫറ. 1955 ല്‍ മുംബൈയില്‍ ഫറയുടെ മുത്തച്ഛന്‍ മാലിക് തേജാനി ആണ് കമ്ബനി സ്ഥാപിച്ചത്. കുടുംബപരമായ ബിസിനസ് കൂടിയാണിത്. തുടക്കം പ്രീമിയം ഷൂസ് വില്‍പനയില്‍ ആയിരുന്നു. എന്നാല്‍ ഫറ ആധുനിക റീട്ടെയില്‍ രംഗത്ത് ബിസിനസിനെ വളര്‍ത്തിയടുത്തു. മുച്ചി, മെട്രോ, വാക്ക്വേ ഇവയെല്ലാം ഫൂട് വെയര്‍ രംഗത്തെ കമ്ബനിയുടെ നിരവധി ബ്രാന്‍ഡുകളാണ്.
പുതിയ മുഖവുമായി മെട്രോ ബ്രാന്‍ഡിനെ വലിയ മാറ്റത്തിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ഫറ മാലികായിരുന്നു. അഞ്ച് പെണ്‍മക്കളില്‍ രണ്ടാമത്തെയായാളാണ് ഫറ. ബിസിനസ് രംഗത്തെ അവരുടെ വ്യത്യസ്ത ചിന്തകളും ആശയങ്ങളും കഠിന പ്രവര്‍ത്തനവും കൊണ്ട് കമ്ബനിയുടെ വളര്‍ച്ച കുതിക്കുകയായിരുന്നു. ഈ രംഗത്തു 20 വര്‍ഷത്തിലേറെ പ്രവൃത്തി പരിചയമുള്ള ഫറ മാലിക് വ്യവസായി എന്ന നിലയില്‍ വലിയ വിജയം നേടി.
അന്തരിച്ച ശതകോടീശ്വരനായ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ ഭാര്യ രേഖയ്ക്ക് മെട്രോ ബ്രാന്‍ഡുകളില്‍ ചെറിയ ഓഹരിയുണ്ട്. 250-ലധികം വിതരണക്കാരുമായി അടുത്ത ബന്ധം സ്ഥാപിക്കുവാന്‍ ഫറയ്ക്ക് സാധിച്ചു. അന്താരാഷ്ട്ര കമ്ബനികളായ സ്‌കെച്ചേഴ്സ്, ക്രോക്സ്, ക്ലാര്‍ക്ക്സ് തുടങ്ങിയവയുമായി ബന്ധം വളര്‍ത്തിയെടുക്കാനും കഴിഞ്ഞു. 2010-ല്‍ 100 വില്‍പന കേന്ദ്രങ്ങളാണ് കമ്ബനിക്ക് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 136 നഗരങ്ങളില്‍ 598 ഇടങ്ങളില്‍ ബ്രാന്‍ഡിന് സാന്നിധ്യമുണ്ട്. പെണ്‍കരുത്തിന്റെ അടയാളമായി ഫറ മാലിക് ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്നു.