2024 ഏപ്രിൽ 17 ബുധൻ
BREAKING NEWS
👉വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ സർക്കിൾ ഇൻസ്പെക്ടർ എറണാകുളത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മലയിൻകീഴ് എസ് ഐ ആയിരിക്കെയാണ് നെടുമങ്ങാട് സ്വദേശി സൈജു കേസ്സിൽ പ്രതിയായത്.
👉കാങ്കീറിലെ മാവോയിസ്റ്റ് ഓപ്പറേഷൻ; കൊല്ലപ്പെട്ട 29 പേരുടെയും പോസ്റ്റ് മാർട്ടം ഇന്ന്
👉മലപ്പുറം പൊന്നാനി കർമയിൽ റോഡരികിൽ നിർത്തിയ കാർ പുഴയിലേക്ക് മറിഞ്ഞു.യാത്രികർ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു.
👉 ഒമാനിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അൽ ഐനിൽ മാത്രം റെഡ് അലർട്ട് .
👉കൊച്ചിയിൽ നിന്ന് ദുബൈയ്ക്കുള്ള മൂന്ന് വിമാനസർവ്വീസുകൾ പ്രതികൂല കാലാവസ്ഥ കാരണം റദ്ദാക്കി.
🌴 കേരളീയം 🌴
🙏 സംസ്ഥാനത്ത് ഇന്നും 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലൊഴികെ മറ്റെല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ താപനില 40 ഡിഗ്രി വരെ ഉയരും. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
🙏 രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിഎഎ കുറിച്ച് പറഞ്ഞപ്പോള്‍, വേണ്ടാത്ത ആക്ഷേപം ഉന്നയിക്കുന്നുവെന്ന് രാഹുല്‍ പരാതി പറയുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി സിഎഎ വിഷയത്തില്‍ എന്തുകൊണ്ട് വാ തുറക്കുന്നില്ലെന്നും സംഘപരിവാര്‍ മനസുള്ളവര്‍ക്ക് മാത്രമാണ് ഇങ്ങനെ കഴിയുകയുളളൂവെന്നും രാഹുല്‍ നിസ്സംഗതയോടെ നില്‍ക്കുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി.
🙏 മാസപ്പടി കേസില്‍ സിഎംആര്‍എല്‍ കമ്പനിക്കെതിരായ എസ്എഫ്ഐഒ, ഇഡി അന്വേഷണങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി എം ആര്‍ എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
🙏 മാസപ്പടി കേസില്‍ സിഎംആര്‍എല്‍
കമ്പനിക്കെതിരായ എസ്എഫ്ഐഒ, ഇഡി അന്വേഷണങ്ങള്‍ റദ്ദാക്കണമെന്ന സിഎംആര്‍എല്‍ കമ്പനിയുടെ ഹര്‍ജിയില്‍ കമ്പനികാര്യ മന്ത്രാലയത്തിനും എസ്എഫ്ഐഒയ്ക്കും ആദായ നികുതി വകുപ്പിനും
നോട്ടീസ് അയച്ച് ദില്ലി ഹൈക്കോടതി.
🙏 നടിയെ ആക്രമിച്ച കേസില്‍, മൊഴിപ്പകര്‍പ്പ് അതിജീവിതക്ക് നല്‍കരുതെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഉത്തരവില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. മൊഴിപകര്‍പ്പ് നല്‍കരുതെന്ന് പറയാന്‍ പ്രതിക്ക് അവകാശമില്ല. സാക്ഷി മൊഴികളെക്കുറിച്ച് അറിയാന്‍ തനിക്ക് അവകാശമുണ്ടെന്നുമായിരുന്നു അതിജീവിത കോടതിയെ
അറിയിച്ചത്.
🙏 വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വ്യാജപ്രചാരണങ്ങളിലൂടെ യു.ഡി.എഫ്. വ്യക്തിഹത്യ നടത്തുന്നുവെന്നും, കെ.കെ ശൈലജയുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്തും സംഭാഷണം എഡിറ്റു ചെയ്തും വ്യാപകമായി വ്യാജ പ്രചരണം നടത്തുന്നുവെന്നും
പരാതിയിലുണ്ട്.
🙏 കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി മന്ത്രി പി രാജീവ്. കെ കെ ശൈലജയെ മനുഷ്യയുക്തിക്ക് ഒട്ടും നിരയ്ക്കാത്ത മോശം വാക്കുകള്‍ കൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തേജോവധം ചെയ്യുകയാണ്.
🙏 സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍ഡിഎഫ്് സ്ഥാനാര്‍ത്ഥി മുകേഷിനു വേണ്ടി എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനും കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കി.
🙏 ഏപ്രില്‍ 26ന് നടക്കുന്ന വോട്ടെടുപ്പില്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ്
യന്ത്രങ്ങളെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. ഏതെങ്കിലും യന്ത്രങ്ങള്‍ക്ക് പ്രവര്‍ത്തന തകരാര്‍ സംഭവിച്ചാല്‍ പകരം അതത് സെക്ടര്‍ ഓഫീസര്‍മാര്‍ വഴി റിസര്‍വ് മെഷീനുകള്‍ എത്തിക്കും.
🙏 തൃശൂര്‍ പൂരത്തിന് ആനകളെ നിയന്ത്രിക്കാന്‍ 80 അംഗ ആര്‍ആര്‍ടി സംഘം നിര്‍ബന്ധമാണെന്നും വെറ്ററിനറി ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് പുറമെ വനം വകുപ്പിന്റെ ഡോക്ടര്‍മാര്‍ വീണ്ടും ആനകളെ പരിശോധിക്കുമെന്നും പുതിയ ഉത്തരവ്. വനംവകുപ്പിന്റെ പുതിയ ഉത്തരവിനെതിരെ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കടുത്ത നിയമങ്ങളാണെന്നും ഇത് തൃശൂര്‍ പൂരം നടത്തിപ്പിന് പ്രതിസന്ധിയാകുമെന്നും ആന ഉടമകള്‍ വ്യക്തമാക്കി.
🙏 തൃശൂര്‍ പൂരത്തോടനുബന്ധിച്ച്, ഏപ്രില്‍ 19ന് തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും, കേന്ദ്ര-സംസ്ഥാന, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കില്ല.
🙏 പൗരത്വ നിയമഭേദഗതിക്കെതിരെ ഡീന്‍ കുര്യാക്കോസ് പാര്‍ലമെന്റില്‍ വോട്ടുചെയ്തില്ല എന്നാരോപിച്ച്, സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്ത ജോയിസ്‌ജോര്‍ജിനെതിരെ, ഡീന്‍ കുര്യാക്കോസ് അപകീര്‍ത്തികേസ് ഫയല്‍ ചെയ്തു. തൊടുപുഴ സിജെഎം കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്.
🙏 മാസപ്പടി കേസില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ഇ.ഡി ചോദ്യംചെയ്തത് 24 മണിക്കൂര്‍. തിങ്കളാഴ്ച രാവിലെ ആരംഭിച്ച ചോദ്യംചെയ്യല്‍ അവസാനിച്ചത് ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ്. സി.എം.ആര്‍.എല്‍. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ.എസ്. സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്‍, സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുരുവിള എന്നിവരെയാണ് ഇ.ഡി. ചോദ്യംചെയ്തത്.
🙏 ചോദ്യം ചെയ്യലിന്റെ പേരില്‍ ഇഡി ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്നും, ഇഡി തങ്ങളെ നിയമവിരുദ്ധ കസ്റ്റഡിയില്‍ വെച്ചുവെന്നും ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ച് സിഎംആര്‍എല്‍ ജീവനക്കാര്‍. വനിത ജീവനക്കാരിയെ 24 മണിക്കൂര്‍ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വെച്ചു. ഇ മെയില്‍ ഐ ഡി, പാസ് വേര്‍ഡ് എന്നിവ നല്‍കാനും രഹസ്യ സ്വഭാവമുള്ള രേഖകള്‍ നല്‍കാനും ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്നും ആരോപിക്കുന്നു.
🇳🇪 ദേശീയം 🇳🇪
🙏ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഏപ്രില്‍ 19ന് തിരഞ്ഞെടുപ്പ് നടക്കുന്ന 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലാണ് ഇന്ന് പരസ്യ പ്രചാരണം അവസാനിക്കുക. തമിഴ്നാട്ടിലെ മുഴുവന്‍ സീറ്റുകളിലും ഏപ്രില്‍ 19 നാണ് തിരഞ്ഞെടുപ്പ്.
🙏 എന്റെ പേര് അരവിന്ദ് കെജ്രിവാള്‍, ഞാന്‍ തീവ്രവാദയല്ല. ഡല്‍ഹി മദ്യനയക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പൊതുജനങ്ങള്‍ക്കായി നല്‍കിയ സന്ദേശം പങ്കുവെക്കുകയായിരുന്നു ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്. ബി.ജെ.പി പ്രതികാരം ചെയ്യുകയാണെന്നും കെജ്രിവാള്‍ ഇതിനെയെല്ലാം മറികടന്ന് പുറത്ത് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
🙏 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി തരംഗം ഒരിടത്തും നിലനില്‍ക്കുന്നില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. ഇത്തവണ ഇന്ത്യാ സഖ്യം ദേശീയതലത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കും.
🙏 ബി.ജെ.പി എം.പി ഹേമ മാലിനിക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് എം.പി രണ്‍ദീപ് സിങ് സുര്‍ജേവാലയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷന്‍.
🙏 ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 29 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് ശങ്കര്‍ റാവുവും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ് സൂചന. കാങ്കീര്‍ ജില്ലയില്‍ ഛോട്ടെബേത്തിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
🇦🇽 അന്തർദ്ദേശീയം 🇦🇴
🙏 ഒമാന് പിന്നാലെ യുഎഇയിലും കനത്ത മഴ. ദുബായ്, അല്‍ ഐന്‍, ഫുജൈറ ഉള്‍പ്പടെയുള്ള മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം. വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. മഴ കനത്തതോടെ ദുബായില്‍ ഇന്നും വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. വിദ്യാലയങ്ങള്‍ക്ക് അവധിയാണ്. വരും മണിക്കൂറുകളിലും മഴ ശക്തമാകുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
🙏 അപ്രതീക്ഷ പേമാരിയിലും ഇടിമിന്നലിലും പാകിസ്ഥാന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ 39 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഗോതമ്പ് വിളവെടുപ്പിനിടെ മിന്നലേറ്റാണ് ഇവരില്‍ ചില കര്‍ഷകര്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
🙏 രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയില്‍. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ താഴ്ന്ന് 83.53 രൂപ എന്ന റെക്കോര്‍ഡ് ഇടിവ് നേരിട്ടു. പശ്ചിമേഷ്യയില്‍ വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കം കാരണം, ഏഷ്യന്‍ കറന്‍സികളിലുണ്ടായ സമ്മര്‍ദ്ദമാണ് രൂപയെ പ്രതികൂലമായി ബാധിച്ചത്.
🏏 കായികം 🏏
🙏 ജോസ് ബട്ലറുടെ സ്വപ്ന സമാനമായ പ്രകടനത്തിന്റെ മികവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ടുവിക്കറ്റിന് തോല്‍പിച്ച് രാജസ്ഥാന്‍ റോയല്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംംഗിനെത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 56 പന്തില്‍ 109 റണ്‍സ് നേടിയ സുനില്‍ നരെയന്റെ സെഞ്ചുറി കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സാണ് അടിച്ചെടുത്തത്.
🙏മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാനെ 60 പന്തില്‍ 107 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ജോസ് ബട്‌ലറാണ് വിജയത്തിലേക്ക് നയിച്ചത്. ഈ ജയത്തോടെ രാജസ്ഥാന്‍ ഏഴ് മത്സരങ്ങളില്‍ 12 പോയിന്റുമായി ഒന്നാമത് തുടരുന്നു. ആറില്‍ നാല് ജയം സ്വന്തമാക്കിയ കൊല്‍ക്കത്തയാണ് രണ്ടാം സ്ഥാനത്ത്.