വടകര. എല്‍ഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയ്ക്ക് എതിരായ സൈബർ ആക്രമണത്തിൽ മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്ന്യൂ മാഹി സ്വദേശി അസ്ലമിനെതിരെയാണ് നടപടി. അശ്ലീല പ്രചാരണം നടത്തുന്നത് യുഡിഎഫ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിച്ചു .
വ്യാജ വിഡിയോ ഏത് പാർട്ടിക്കാർ പ്രചരിപ്പിച്ചാലും നടപടി എടുക്കണമെന്ന് എം.എൽ എ മാരായ കെ കെ രമ യും ഉമ തോമസും ആവശ്യപ്പെട്ടു. ശൈലജ യ്ക്കെതിരായ വ്യക്തിഹത്യ അംഗീകരിക്കാൻ കഴിയില്ലെന്നും ഇരുവരും വ്യക്തമാക്കി.
ആരോപണ-പ്രത്യാരോപണങ്ങൾ രൂക്ഷമായ മണ്ഡലത്തിലേക്ക് പ്രചാരണത്തിനായി ഇന്ന് ദേശീയ നേതാക്കൾ എത്തും
ശൈലജയ്ക്കെതിരെ ‘വാട്സ് അപ്പ് ഗ്രൂപ്പിൽ വ്യാജ പ്രചാരണം നടത്തിയതിനാണ് ലീഗ് ഭാരവാഹിയായ അസ്ലമിനെതിരെ കേസ് എടുത്തത്.യു.ഡി എഫ് സ്ഥാനാർഥിയും കൂട്ടാളികളും ചേർന്നാണ് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് സി.പിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ
എന്നാൽ കെ.കെ ശൈലജയക്കെതിരായ വ്യക്തിഹത്യയിൽ യു.ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനോ നേതാക്കൾക്കോ പങ്കില്ലെന്ന് കെ.കെ രമ .ഏത് പാർട്ടി പ്രവർത്തകരായാലും മുഖം നോക്കാതെ നടപടി എടുക്കണം. വ്യക്തിഹത്യ അംഗീകരിക്കില്ല.കെ.കെ ശൈലജയക്കൊപ്പമുണ്ടെന്നും അവർ വ്യക്തമാക്കി. ആരോപണങ്ങൾക്ക് പിന്നിൽ ആസൂത്രണം ഉണ്ട്.ഇത് സി പി എം നേതാക്കളാണ്.
രാഷ്ട്രീയമായിട്ടുള്ള മൽസരമാണെങ്കിൽ അതിനെ രാഷ്ട്രീയമായി തന്നെ നേരിടുകയാണ് വേണ്ടതെന്ന് ഉമ തോമസ്.പ്രചാരണം കൊഴുപ്പിക്കാൻ ഇന്ന് ദേശീയ നേതാക്കളായ സീതാറാം യെച്ചൂരിയും രാജ്നാഥ് സിങ്ങും മണ്ഡലത്തിലുണ്ട്