യുഡിഎഫ് കൊടികൾ ഉപയോഗിക്കാത്തത് പ്രചാരണയുധമാക്കി ഇടതുമുന്നണി,പച്ചക്കൊടി സിപിഎം എടുത്തു

Advertisement

വയനാട്.തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യുഡിഎഫ് കൊടികൾ ഉപയോഗിക്കാത്തത് പ്രചാരണയുധമാക്കി ഇടതുമുന്നണി . ബിജെപിയേ ഭയന്ന് സ്വന്തം കൊടി പോലും ഉപയോഗിക്കാനാകാത്ത കോൺഗ്രസിന് ഫാസിസത്തെ എങ്ങനെ നേരിടാനാകും എന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ ചോദ്യം. പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് രൂക്ഷ വിമർശനമാണ് ഈ വിഷയത്തിൽ ഉയർത്തിയത്. അതേസമയം വിഷയത്തിൽ നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നായിരുന്നു എം എം ഹസൻ്റെ മറുപടി

യുഡിഎഫ് പ്രചാരണത്തിന് കൊടികളില്ലാത്തത് ആയുധമാക്കുകയാണ് ഇടതുമുന്നണി . ഇന്നലെ ആനി രാജയ്ക്ക് വേണ്ടി നടത്തിയ കൽപ്പറ്റയിലെ റാലിയിൽ സിപിഐഎം ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഇന്ത്യൻ നാഷ്നൽ ലീഗിൻ്റെ പച്ചക്കൊടി വീശിയാണ് യുഡിഎഫ്നെ വിമർശിച്ചത്.

ഈ വിഷയം ആവർത്തിക്കുകയായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബിജെപിയേ ഭയന്ന് സ്വന്തം കൊടി പോലും ഉപയോഗിക്കാനാകാത്ത കോൺഗ്രസിന് ഫാസിസത്തെ എങ്ങനെ നേരിടാനാകും എന്നായിരുന്നു ചോദ്യം.വയനാട്ടിൽ മുസ്ലിം ലീഗിന്റെ വോട്ടില്ലെങ്കിൽ കോൺഗ്രസ് ജയിക്കില്ലെന്നും അത് ആർജ്ജവത്തോടെ പറയാൻ നേതൃത്വം തയ്യാറാകണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു

മുസ്ലിം ലീഗിൻ്റെ കൊടികൾ ഒഴിവാക്കാൻ എല്ലാ കൊടികളും പ്രചാരണത്തിൽ നിന്നും മാറ്റി നിർത്തി എന്ന ആക്ഷേപത്തിന് തൃപ്തികരമായ മറുപടി വന്നിട്ടില്ല.

തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലെ കടക്കുമ്പോൾ യുഡിഎഫ് കൊടികൾ ഉപേക്ഷിച്ചത് പ്രചാരണ രംഗത്ത് സജീവമായി ഉപയോഗിക്കാനാണ് ഇടതു നീക്കം

Advertisement