ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

Advertisement

ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇടവിട്ടുള്ള മഴ മൂലം കൊതുകുജന്യ രോഗങ്ങൾ വർധിക്കാൻ സാധ്യയുണ്ട്.

ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങൾ കൊതുകു വഴി പരത്താൻ സാധ്യതയുള്ളതിനാൽ കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണമെന്നും മന്ത്രി പറഞ്ഞു.

മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുകുകടി ഏൽക്കാതിരിക്കാൻ മുൻകരുതൽ കൈകൊള്ളണമെന്നും മന്ത്രി നിർദേശം നൽകി.

Advertisement