കൊച്ചി. മാസപ്പടി കേസിൽ സി എം ആർ എൽ എംഡി ശശിധരൻ കർത്തയെ ചോദ്യംചെയ്ത് ഇ.ഡി. ആലുവയിൽ
വീട്ടിൽ നേരിട്ട് എത്തിയാണ് ഇ.ഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. സമൻസ് നൽകിയിരുന്നുവെങ്കിലും ശശിധരൻ കർത്ത ഹാജരാകാത്തതിനെ തുടർന്നാണ് നടപടി. ഇ.ഡി ആവശ്യപ്പെട്ട മുഴുവൻ രേഖകളും നൽകാൻ കഴിയില്ലെന്ന് സി എം ആർ എൽ.
ആലുവ തോട്ടക്കാട്ടുകരയിലെ ശശിധരൻ കർത്തയുടെ വീട്ടിൽ നേരിട്ട് എത്തിയാണ് ഇ.ഡി. ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ.
മണിക്കൂറുകളോളം ചോദ്യം ചെയ്യൽ നീണ്ടു. വീട്ടിൽനിന്ന് ചില രേഖകളും അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്.
കേസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രണ്ടു തവണ ശശിധരൻ
കർത്തക്ക് ഇ ഡി നോട്ടീസ് നൽകിയിരുന്നു എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ശശിധരൻ കർത്ത മറുപടി നൽകി ഇതിനു പിന്നാലെയാണ് അന്വേഷണസംഘം വീട്ടിൽ നേരിട്ട് എത്തിയത്. മാസപ്പടിയിലെ ഇ ഡി നടപടികൾക്ക് എതിരെ ശശിധരൻ കർത്തയും സി എം ആര്‍ എൽ ഉദ്യോഗസ്ഥരും കോടതിയെ സമീപിച്ചിരുന്നു ഈ ഹർജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കാൻ ഇരിക്കെയാണ് ഇ.ഡിയുടെ തുടർ നിക്കങ്ങൾ. മാസപ്പടി വിവാദം പാർട്ടി ചർച്ച ചെയ്യേണ്ടതില്ല എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇ.ഡി. ഗുണ്ടാ പണിയാണ് എടുക്കുന്നതെന്നും വിമർശനം
എക്സാലോജിക്കുമായുള്ള രേഖകൾ ഹാജരാക്കാൻ കഴിയില്ലെന്ന് സിഎംആർഎൽ ഇ ഡി യെ അറിയിച്ചു.
സെറ്റില്‍മെന്‍റ് കമ്മിഷന്‍റെ നടപടികള്‍ തീര്‍പ്പാക്കിയതാണെന്നും ഇത് മറ്റൊരു ഏജന്‍സികള്‍ക്കും പുനപരിശോധിക്കാൻ കഴിയില്ലെന്നുമാണ് സി എം ആർ എല്ലിന്റെ മറുപടി