കോഴിക്കോട്. നടുവണ്ണൂരിൽ ഹോം വോട്ടിംഗിന് എത്തിയ ഉദ്യോഗസ്ഥർക്ക് നേരെ യു ഡി എഫ് പ്രതിഷേധം. സീൽ ചെയ്യാത്ത ബാലറ്റ് പെട്ടിയുമായി എത്തിയാണ് വോട്ട് ശേഖരിച്ചത് എന്ന് ആരോപിച്ചായിരുന്നു പ്രവർത്തകർ പ്രതിഷേധിച്ചത്. ഇതോടെ ഉദ്യോഗസ്ഥർ വോട്ട് രേഖപ്പെടുത്താതെ തിരികെ പോയി. 85 വയസ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കുമായാണ് ഹോം വോട്ടിംഗ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. അതിനിടെ, ബാലറ്റുകള്‍ തുറന്ന സഞ്ചിയില്‍ കൊണ്ടുപോകുന്നു എന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. വീട്ടിൽ വോട്ട് ചെയ്യുന്നവരുടെ ബാലറ്റുകള്‍ സീല്‍ ചെയ്ത പെട്ടികളിലാണ് സൂക്ഷിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉറപ്പാക്കണമെന്നും പരാതിയിൽ പറയുന്നു.
Home News Breaking News സീൽ ചെയ്യാത്ത ബാലറ്റ് പെട്ടി,ഹോം വോട്ടിംഗിന് എത്തിയ ഉദ്യോഗസ്ഥർക്ക് നേരെ യു ഡി എഫ് പ്രതിഷേധം