തിരുവനന്തപുരം: 2024-25 അധ്യയന വര്‍ഷത്തേക്കുള്ള കേരള എഞ്ചിനീയറിംഗ്/ ആര്‍ക്കിടെക്ചര്‍/ ഫാര്‍മസി/ മെഡിക്കല്‍ ആന്‍ഡ് മെഡിക്കല്‍ അലൈഡ് കോഴ്സുകളിലേക്കുള്ള (KEAM 2024) അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാന തീയതി ഏപ്രില്‍ 19നു വൈകിട്ട് അഞ്ചു മണി വരെ നീട്ടി.
ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ച മാര്‍ച്ച് 27 ലെ വിജ്ഞാപനത്തില്‍ ലഭിക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.
എഞ്ചിനീയറിങ് ഫാര്‍മസി കോഴ്സുകളിലേക്കുള്ള കീം കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകളുടെ തീയ്യതികള്‍ കഴിഞ്ഞ മാസം തന്നെ പ്രഖ്യാപിച്ചിരുന്നു. 2024 ജൂണ്‍ ഒന്നാം തീയ്യതി മുതല്‍ ഒന്‍പതാം തീയ്യതി വരെ വിവിധ ഘട്ടങ്ങളായിട്ടായിരിക്കും പരീക്ഷ നടത്തുന്നത്. കേരളത്തിന് പുറമെ ദുബൈ, മുംബൈ, ഡല്‍ഹി എന്നീ കേന്ദ്രങ്ങളിലും പ്രവേശന പരീക്ഷ നടക്കും. ഇവിടങ്ങളിലും ഇതേ തീയ്യതികളില്‍ തന്നെയായിരിക്കും പരീക്ഷ നടക്കുക. ജൂണ്‍ ഇരുപതോടെ പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്നും ജൂലൈ ഇരുപതോടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുമെന്നുമാണ് സൂചന.