മെഡിക്കല്‍കോളജിലെ നഴ്സ് കരുനാഗപ്പള്ളിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍

Advertisement

കരുനാഗപ്പള്ളി. തിരുവനന്തപുരം മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെ ഹെഡ് നേഴ്സ് കുണ്ടമൺ ഭാഗം ശങ്കരൻ നായർ റോഡിൽ സാർക്ക് 25യിൽ വി ബിജുകുമാനിനെയാണ് മരിച്ച നിലയില്‍ കണ്ടത്. ഇദ്ദേഹത്തെ ഇന്നലെ മുതൽ കാണ്മാനില്ലെന്ന് പരാതിയുണ്ട്.

ഇന്നലെ ഉച്ചക്ക് 11മണിക്ക് കെ എൽ സീറോ ഒൺ ബി യൂ 5157വെളുത്ത നിറത്തിലുള്ള ഹീറോ ഹോണ്ട ബൈക്കിൽ ആശുപത്രിയിൽ ജോലിക്കെന്നു പറഞ്ഞു പോയതാണ് ബിജു. ഭാര്യശാലിനിയും ഇതേ അത്യാഹിത വിഭാഗത്തിൽ ഹെഡ് നേഴ്സ് ആയി പ്രവർത്തിക്കുകയാണ്. മൊബൈൽ ഫോൺ ഭാര്യയുടെ ബാഗിൽ വച്ചിട്ടാണ് ബിജു ജോലിക്കെന്ന് പറഞ്ഞു പോയത്.