പക്ഷിപനി:താറാവ് വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി

Advertisement

ആലപ്പുഴ: താറാവ് വില്പനക്ക് നിയത്രണം ഏർപ്പെടുത്തി.
പക്ഷിപ്പനി സ്ഥിരീകരിച്ച
എടത്വ, ചെറുതന, ചമ്പക്കുളം പഞ്ചായത്തുകളിലാണ് നിയന്ത്രണം .
വളർത്തു പക്ഷികളെയും നശിപ്പിക്കും.
പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ വളർത്തു പക്ഷികളെയും കൊന്നൊടുക്കും .
ആരോഗ്യവകുപ്പ് ജാഗ്രത നടപടി തുടങ്ങി.
പക്ഷിപ്പനി സ്ഥിരീകരിച്ച താറാവുകളുടെ കർഷകർക്കും കുടുംബത്തിനും പ്രതിരോധ മരുന്നുകൾ നൽകും.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ

നിലവിൽ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത ഇല്ലെന്നും ജില്ലാ കളക്ടർ അലക്സ് വർഗീസ്

അപ്പർ കുട്ടനാട്ടിലെ എടത്വ, ചെറുതന പഞ്ചായത്തുകളിലെ
വളർത്തു താറാവുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്

ഭോപ്പാലിലെ ലാബിൽ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിൽ എച്ച് 5 എൻ 1 പോസിറ്റീവ് ആണെന്ന് റിപ്പോർട്ട് ചെയ്തു

Advertisement