കോഴിക്കോട് : മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത ഇന്ന് സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിന് മുന്നിൽ സമരം ആരംഭിക്കും. ഗൈനക്കോളജിസ്റ്റ് ഡോ.കെ. വി.പ്രീതി പൊലീസിന് നൽകിയ റിപ്പോർട്ടിൽ തന്റെ മൊഴി പൂർണമായും രേഖപ്പെടുത്തിയില്ലെന്നാണ് അതിജീവിതയുടെ പരാതി. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് കമ്മിഷണർ ഓഫിസിൽ എത്തിയ അതിജീവിതയോട് തിരുവനന്തപുരത്ത് വിവരാവകാശ കമ്മിഷനെ സമീപിക്കാനാണ് കമ്മിഷണർ നിർദേശിച്ചത്.
ഈ അന്വേഷണ റിപ്പോർട്ട് തേടിയാണ് സമരം.
എന്നാൽ വിവരാവകാശ കമ്മിഷനെ താൻ സമീപിച്ചതാണെന്നും റിപ്പോർട്ട് നൽകിയില്ലെന്നും അതിജീവിത പറയുന്നു.
Home News Breaking News കോഴിക്കോട്ടെ അതിജീവിത സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന് മുന്നിൽ ഇന്ന് സമരം തുടങ്ങും