വാർത്താ നോട്ടം.
2024 ഏപ്രിൽ 18 വ്യാഴം
BREAKING NEWS
👉രണ്ടാഴ്ച മുമ്പ് അടൂരിൽ വെച്ച് പേപ്പട്ടിയുടെ കടിയേറ്റ പിഎം സൈമൺ (58) കോട്ടയം മെഡിക്കൽ കോളജിൽ മരിച്ചു.
👉കെ.കെ ശൈലജയ്ക്ക് എതിരായ അശ്ലീല പോസ്റ്ററിൽ കോഴിക്കോട് നടുവണ്ണൂർ സ്വദേശിയെ പ്രതിയാക്കി മട്ടന്നൂർ പോലീസ് കേസ്സെടുത്തു
👉നിയന്ത്രണം വിട്ട സ്കൂട്ടർ മറിത്ത് കോഴിക്കോട് മെഡിൽ കോളജിലെ വിദ്യാർത്ഥി ഫാത്തിമ തസ്നിയ (24) മരിച്ചു. സഹയാത്രിക ആശുപത്രിയിൽ
👉അമേഠിയിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് പാർട്ടി പറഞ്ഞാൽ മത്സരിക്കാമെന്ന മറുപടിയുമായി രാഹുൽ
👉ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
👉കേരളത്തിലേക്കുള്ള ആദ്യ ഡബിൾ ഡെക്കർ ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരം
👉നരേന്ദ്രമോദിയുടെ രാമക്ഷേത്രം പരാമർശത്തിനെതിരെ നടപടി ആവശ്യപ്പെട്ട് സീതാറാം യെച്ചൂരി
👉 റിക്രൂട്ടിങ് ലൈസൻസ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച കേസിൽ 48കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
👉ദൂരദര്‍ശൻ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയുടെ നിറം കാവിയാക്കി
👉 കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരായ സമൂഹമാധ്യമ പോസ്റ്ററുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്യുനെന്ന ആരോപണവുമായി കോൺഗ്രസ്.
👉ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും
കുട്ടനാട്, ചെറുതന, എടത്വ എന്നിവിടങ്ങളിൽ കൂട്ടത്തോടെ താറാവുകൾ ചത്തൊടുങ്ങിയിരുന്നു.
🌴കേരളീയം🌴
🙏 സിഎംആര്‍എല്‍ എം.ഡി ശശിധരന്‍ കര്‍ത്തയുടെ ആലുവയിലെ വീട്ടിലെത്തി ഇ ഡി ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യല്‍. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന വേളയില്‍ തന്നെ കര്‍ത്തയെ ചോദ്യം ചെയ്യാന്‍ ഇ ഡി നേരത്തെ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും, ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കര്‍ത്ത ഹാജരായിരുന്നില്ല.
🙏 ഇഡിയെന്ന ഉമ്മാക്കി കാട്ടി ഇടതുപക്ഷത്തെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും ആ ഭീഷണി കോണ്‍ഗ്രസുകാരോട് മതിയെന്നും മന്ത്രി മുഹമ്മദ് റിയാസ്. എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തി കളയാന്‍ പ്രധാനമന്ത്രിയും കൂട്ടരും ഇഡിയെ ഇറക്കുന്നുണ്ടല്ലോ. അത് ഇവിടെ നടക്കില്ലെന്നും റിയാസ് പറഞ്ഞു.
🙏 യൂത്ത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തപെട്ട പേജുകളിലൂടെയാണ് ശൈലജ ടീച്ചര്‍ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത് എന്ന് ഡിവൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആരോപിച്ചു. യു ഡി എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, കോണ്‍ഗ്രസിന്റെ ഐ ടി സെല്‍ ചുമതലയുള്ള സരിനും ചേര്‍ന്നാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു.
🙏 ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായി മിത്ത് വേഴ്സസ് റിയാലിറ്റി വെബ്‌സൈറ്റ് സജ്ജമാക്കിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.
🙏 ഡബിള്‍ ഡെക്കര്‍ എസി ചെയര്‍ കാര്‍ ട്രെയിനായ കോയമ്പത്തൂര്‍ – ബംഗളൂരു ഉദയ് എക്സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ പരീക്ഷണയോട്ടം ഇന്നലെ വിജയകരമായി പൂര്‍ത്തിയാക്കി. പരീക്ഷണ ഓട്ടം വിജയമായെന്നും സര്‍വീസ് ആരംഭിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഡബിള്‍ ഡക്കര്‍ എത്തുമ്പോള്‍ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങാനും കയറാനും അടക്കമുള്ള പ്രശ്നങ്ങളുണ്ടോ, മറ്റെന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമോ എന്നതടക്കമുള്ള കാര്യങ്ങളാണ് പരീക്ഷണ ഓട്ടത്തില്‍ പരിശോധിച്ചത്.
🙏 പാവറട്ടി പള്ളി പെരുന്നാളിന് വെടിക്കെട്ടിന് അനുമതി. പാവറട്ടി സെന്റ് ജോസഫ് പാരിഷ് ദേവാലയത്തിലെ തിരുന്നാളിനാണ് വെടിക്കെട്ട് നടത്താന്‍ എ.ഡി.എം അനുമതി നല്‍കിയത്. എന്നാല്‍ ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നിവയൊന്നും വെടിക്കെട്ടില്‍ ഉപയോഗിക്കാന്‍ പാടില്ല. നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ അനുമതിയില്ലാത്ത വെടിക്കെട്ട് സാമഗ്രികള്‍ ഉപയോഗിച്ചാല്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
🇳🇪 ദേശീയം 🇳🇪
🙏 രാഹുല്‍ ഗാന്ധിക്ക് ഇരട്ടത്താപ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ കുറ്റം പറയുന്ന രാഹുല്‍, കേരളത്തിലെ മുഖ്യമന്ത്രിയെ കേന്ദ്ര ഏജന്‍സികള്‍ ജയിലിലടയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും രാഹുല്‍ ഗാന്ധിയുടെ ഇരട്ടത്താപ്പാണ് ഇത് കാണിക്കുന്നതെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.
🙏 അമേഠിയില്‍ മത്സരിക്കുന്ന കാര്യം കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിക്കുമെന്ന് രാഹുല്‍ ഗാന്ധി. താന്‍ പാര്‍ട്ടി സൈനികന്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബി ജെ.പി. സ്ഥാനാര്‍ഥിയും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനിക്കെതിരേ അമേഠി ലോക്സഭാ മണ്ഡലത്തില്‍ നിര്‍ത്തുന്ന സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് ഇതുവരെ നിശ്ചയിച്ചിട്ടില്ല. മേയ് 20-നാണ് അമേഠിയിലെ തിരഞ്ഞെടുപ്പ്.
🙏 വോട്ടിങ് മെഷീനില്‍ തിരിമറി നടക്കാതെ,
രാജ്യത്ത് നീതിപൂര്‍ണമായ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ബി.ജെ.പിക്ക് 180 സീറ്റില്‍ അധികം നേടാന്‍ കഴിയില്ലെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കര്‍ഷകരും സ്ത്രീകളും നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങളേക്കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചും പണപ്പെരുപ്പത്തെ കുറിച്ചും ബി.ജെ.പി. സംസാരിക്കുന്നില്ലെന്നും പ്രിയങ്ക ആരോപിച്ചു.
🙏 ഛത്തീസ്ഗഢില്‍ സുരക്ഷാസേന നടത്തിയ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കാങ്കറില്‍ നടത്തിയ സൈനിക നടപടിയില്‍ 29 മാവോവാദികളെ സുരക്ഷാസേന വധിച്ചിരുന്നു.
🙏 ഡ്രൈവിംഗ് സീറ്റിന് മുന്നില്‍ കുടുംബ ഫോട്ടോ വയ്ക്കണമെന്ന് ബസ്, ട്രക്ക് തുടങ്ങിയ വാഹനങ്ങളോടിക്കുന്ന ഡ്രൈവര്‍മാരോട് യുപി സര്‍ക്കാര്‍ നിര്‍ദേശിച്ചു. കുടുംബ ഫോട്ടോ ഡ്രൈവിംഗ് സീറ്റിന് മുന്നില്‍ വയ്ക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് കുടുംബത്തെക്കുറിച്ച് ഓര്‍മ വരുമെന്നും അതിലൂടെ അശ്രദ്ധ കാരണമുണ്ടാകുന്ന അപകടങ്ങള്‍ കുറയുമെന്നുമാണ് ഉത്തര്‍ പ്രദേശിലെ ഗതാഗത വകുപ്പ് പറയുന്നത്.
🙏 നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് എംകെ സ്റ്റാലിന്‍. മോദിയുടെ പടം റിലീസാകില്ല, ട്രെയ്ലര്‍ ഇത്ര മോശമെങ്കില്‍ പടം എന്താകുമെന്നും സ്റ്റാലിന്‍ ചോദിച്ചു. തമിഴ്നാട്ടില്‍ അക്കൗണ്ട് തുറക്കാനുള്ള കഠിനശ്രമത്തിലാണ് ബിജെപി. ഈയൊരു പശ്ചാത്തലത്തിലാണ് ആത്മവിശ്വാസം ഉറപ്പിച്ച് സ്റ്റാലിന്റെ പരിഹാസം.
🙏 വാര്‍ത്താ ടെലിവിഷന്‍ ചാനലായ ഡി.ഡി. ന്യൂസിന്റെ ലോഗോയുടെ നിറം കാവിയാക്കി മാറ്റി ദൂരദര്‍ശന്‍. മാറ്റം ലോഗോയില്‍ മാത്രമാണെന്നും മൂല്യങ്ങള്‍ തുടരുമെന്നും ദൂരദര്‍ശന്‍ വ്യക്തമാക്കി. ചാനലിന്റെ പുതിയ സ്റ്റുഡിയോ ലോഞ്ചിനൊപ്പമാണ് ചാനലിന്റെ ലോഗോയുടെ നിറം മാറ്റിയത്.
🙏 ഗുജറാത്തിലെ അഹമ്മദാബാദ് – വഡോദര എക്സ്പ്രസ് വേയിലെ നദിയാഡില്‍ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തില്‍ പത്ത് പേര്‍ മരിച്ചു.
🇦🇴 അന്തർദേശീയം 🇦🇽
🙏യുഎഇയിലെ മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. സ്‌കൂളുകള്‍ക്ക് രണ്ട് ദിവസം കൂടി ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏര്‍പ്പെടുത്തി. 75 വര്‍ഷത്തിനിടയിലെ ശക്തമായ മഴയാണ് യുഎഇയില്‍ ഇത്തവണ ഉണ്ടായത്. ഇപ്പോള്‍ രാജ്യത്ത് മഴ മാറി നില്‍ക്കുകയാണെങ്കിലും റോഡിലെ വെള്ളക്കെട്ട് നീങ്ങാത്തതിനാല്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.
🏏കായികം🏏
🙏 ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അനായാസ ജയവുമായി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് വെറും 89 റണ്‍സെടുക്കുന്നതിനിടയില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി വെറും 8.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി.