സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 6,765 രൂപയും പവന് 240 രൂപ കുറഞ്ഞ് 54,120 രൂപയുമാണ് ഇന്നത്തെ വില. വിവാഹ പാർട്ടികൾ വില കുറയുന്പോൾ അഡ്വാൻസ് ബുക്കിങ് ചെയ്ത് നഷ്ടം കുറയ്ക്കാമെന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം.
ഉത്സവ-വിവാഹ ആവശ്യങ്ങൾക്ക് സ്വർണം വാങ്ങുന്നവർക്ക് വിലക്കുറവ് ആശ്വാസമാകും. ഇസ്രയേൽ-ഇറാൻ യുദ്ധഭീഷണിയിൽ അയവുണ്ടായതാണ് സ്വർണ വില കുറയാൻ കാരണം. രാജ്യാന്തര വിപണിയിൽ ഔൺസിന് 9.9 ഡോളർ കൂടി 2376 ഡോളറിൽ വ്യാപാരം നടക്കുന്നു.