വയനാട്ടിൽ രണ്ടിടങ്ങളിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മരണം

Advertisement

വയനാട്. രണ്ടിടങ്ങളിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മരണം. ഇന്നലെ രാത്രി പിണങ്ങോട് പന്നിയാർ റോഡിൽ സ്കൂട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു.
മഞ്ചേരി കിഴക്കേതല സ്വദേശി ഓവുങ്ങൽ അബ്ദുസലാമിൻ്റെ
മകൾ ഫാത്തിമ തസ്കിയ ആണ് മരിച്ചത്. രാത്രി പത്തുമണിയോടെയായിരുന്നു
അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സഹയാത്രിക അജ്മിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ
കോളേജ് ആശുപത്രിയിലേക്ക് മാറ്റി.  സുൽത്താൻ ബത്തേരി
കൊളഗപ്പാറയിലായിരുന്നു രണ്ടാമത്തെ അപകടം.
നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് നമ്പിക്കൊല്ലി സ്വദേശി
ഷെർളിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നു നാലുപേർക്ക് പരിക്കുണ്ട്.
എല്ലാവരും ബത്തേരിയിലെ ആശുപത്രിയിൽ ചികത്സതേടി