മൂവാറ്റുപുഴ ആൾക്കൂട്ട കൊലപാതകത്തിൽ നിർണായ തെളിവുകൾ കണ്ടെത്തി

Advertisement

കൊച്ചി. മൂവാറ്റുപുഴ ആൾക്കൂട്ട കൊലപാതകത്തിൽ നിർണായ തെളിവുകൾ കണ്ടെത്തി അന്വേഷണസംഘം.കൊല്ലപ്പെട്ട അശോക് ദാസിന്റെ  വസ്ത്രങ്ങൾ പ്രതികളുടെ വീട്ടിൽ നിന്ന് ലഭിച്ചു.
കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യതയെന്നും പോലീസ്.


കേസിൽ പിടിയിൽ ആയ 10 പ്രതികളെ കസ്റ്റഡിയിൽ വാങ്ങി സംഭവസ്ഥലത്ത് എത്തിച്ച തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനിടയിലാണ്  പ്രതികളിൽ ഒരാളുടെ വീട്ടിൽ നിന്നാണ്  അശോക് ദാസിന്റെ വസ്ത്രം ലഭിച്ചത്. ആൾക്കൂട്ട മർദ്ദനത്തിന്‌ ഇരയാകുമ്പോൾ അർജുൻ ധരിച്ച വസ്ത്രങ്ങളാണ് ഇതൊന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട് .തെളിവ് നശിപ്പിക്കുക എന്ന വസ്ത്രങ്ങൾ ഒളിപ്പിച്ചതെന്നും പോലീസ് വ്യക്തമാക്കി.
പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്. പ്രദേശവാസികൾ ചിലർ ഇപ്പോഴും നിരീക്ഷണത്തിലാണ് എന്നും പോലീസ് വ്യക്തമാക്കി.

അതേസമയം 14 ദിവസം പിന്നിട്ടിട്ടും
കൊല്ലപ്പെട്ട അരുണാചൽ സ്വദേശി അശോക് ദാസിന്റെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. പണമില്ലാത്തതിനാൽ ബന്ധുക്കൾ  കേരളത്തിലേക്ക് വരാൻ ആകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ജില്ലാ ഭരണകൂടം ഇടപെട്ട് ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. ഇത് പരാജയപ്പെട്ടാൽ മാത്രമേ മൃതദേഹം കേരളത്തിൽ സംസ്കരിക്കു എന്ന് പോലീസ് അറിയിച്ചു.