വീണ്ടും കൊവിഡ്

Advertisement

തിരുവനന്തപുരം.സംസ്ഥാനത്ത് വീണ്ടും കൊവിഡ് കേസുകൾ ദൃശ്യമാകുന്നുവെന്നും ജാഗ്രത വേണമെന്നും ഐഎംഎ കൊച്ചി. ഏപ്രിൽ രണ്ടാം വാരം നടത്തിയ പരിശോധനയിൽ ഏഴ് ശതമാനം ടെസ്റ്റുകൾ പോസിറ്റീവ് ആയിരുന്നുവെന്ന് ഡോക്ടേഴ്സ്. എന്നാൽ ഗുരുതര രോഗം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമാണ് വിലയിരുത്തൽ.മഴക്കാലം മുൻനിർത്തി ഡെങ്കിപ്പനി പ്രതിരോധവും ഭക്ഷ്യവിഷബാധയ്ക്കെതിരായ കരുതൽ ശക്തമാക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. സർക്കാർ-സ്വകാര്യ മേഖലയിലെ വിവിധ ഡോക്ടർമാരുടെ യോഗത്തിലാണ് നിർദേശം.