കൊച്ചി വാട്ടർ മെട്രോ ഫോർട്ട് കൊച്ചിയിലേക്ക് കൊച്ചി വാട്ടർ മെട്രോ

Advertisement

കൊച്ചി.ഫോർട്ട് കൊച്ചിയിലേക്ക് കൊച്ചി വാട്ടർ മെട്രോ ഏപ്രിൽ 21ന് സർവ്വീസ് ആരംഭിക്കും. വാട്ടർ മെട്രോ ടെർമിനലിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി. കൊച്ചിൻ ഷിപ്പ് യാർഡ് പതിനാലാമത് ബോട്ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. 20 മുതൽ 30 മിനിറ്റ് ഇടവേളകളിൽ ഹൈക്കോർട്ട് ജംഗ്ഷൻ – ഫോർട്ട് കൊച്ചി റൂട്ടിൽ സർവ്വീസ് നടത്തുവാനാണ് തീരുമാനം. വിനോദസഞ്ചാര മേഖലക്ക് മുതൽക്കൂട്ടാകും കൊച്ചിയിലേക്കുള്ള വാട്ടർ മെട്രോ സർവീസ്.
യു പി എസ് സി പരീക്ഷയോട് അനുബന്ധിച്ച ഈ ഞായറാഴ്ച കൊച്ചി മെട്രോയും പ്രത്യേക സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്.