കൊച്ചി:പലസ്തീൻ ഐക്യദാർഢ്യ പോസ്റ്ററുകൾ നശിപ്പിച്ച വിദേശവനിതക്ക് ജാമ്യം. ഓസ്ട്രിയ സ്വദേശി സാറ ഷിലാൻസിക്കാണ് മട്ടേഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി ജാമ്യം അനുവദിച്ചത്. വിഷയത്തിൽ നേരത്തെ ഓസ്ട്രിയ എംബസിയും ഇടപെട്ടിരുന്നു
തിങ്കളാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. പലസ്തീൻ അനുകൂല പോസ്റ്ററുകൾ കീറി അത് ചുരുട്ടി കയ്യിൽ വെക്കുന്നതും എതിർത്ത ചിലരോട് ഇവർ തർക്കിക്കുന്നതും പ്രചരിച്ച വീഡിയോയിൽ കാണാമായിരുന്നു
എസ് ഐ ഒ പ്രവർത്തകരാണ് പലസ്തീൻ അനുകൂല പോസ്റ്ററുകൾ പതിച്ചിരുന്നത്. ഇവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐഒ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.