മരം കടപുഴകി വീണ് സ്‌ക്കൂട്ടര്‍ യാത്രികന് ഗുരുതര പരുക്ക്

Advertisement

കോഴിക്കോട്. ബാലുശേരി റൂട്ടില്‍ നന്മണ്ടയില്‍ മരം കടപുഴകി വീണ് അപകടം. സ്‌ക്കൂട്ടര്‍ യാത്രികനായ കുറ്റിച്ചിറ സ്വദേശി അഷറഫിനാണ് പരിക്കേറ്റത്. അഷ്‌റഫിൻ്റെ തുടയെല്ലിനാണ് പരുക്കെന്ന് ദൃക് സാക്ഷികള്‍ പറഞ്ഞു . മരത്തിനടിയില്‍പ്പെട്ട് സ്‌ക്കൂട്ടറിൻ്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലുശേരിയിൽ നിന്നും കോഴിക്കോടേക്ക് പോകും വഴിയാണ് അപകടം.