പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

Advertisement

കണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. വടകര സ്വദേശി ബാബു, കതിരൂര്‍ സ്വദേശികളായ രജനീഷ്, ജിജേഷ് എന്നിവരാണ് അറസ്റ്റിലായത്. വടകരയില്‍ നിന്ന് ബാബുവാണ് പ്രതികള്‍ക്ക് വെടിമരുന്ന് എത്തിച്ചു നല്‍കിയെന്നാണ് സൂചന. കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയാണ് സജിലേഷ്.
ഇതോടെ സ്‌ഫോടന കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി. ബോംബ് നിര്‍മാണത്തിന്റെ മുഖ്യസൂത്രധാരന്‍ ഉള്‍പ്പെടെ ഒമ്പത് പേരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ രണ്ടുപേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. രണ്ടാം പ്രതി ഷെറില്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ഏപ്രില്‍ അഞ്ചിനാണ് കുന്നോത്തുപറമ്പ് മുളിയാത്തോട്ടില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ബോംബ് നിര്‍മിക്കുന്നതിനിടെ സ്‌ഫോടനമുണ്ടായത്.