തലസ്ഥാനത്ത്  ഏഴ് വയസുകാരന് ക്രൂര പീഡനം,രക്ഷിതാക്കള്‍ കസ്റ്റഡിയില്‍

Advertisement


തിരുവനന്തപുരം. തലസ്ഥാനത്ത്  ഏഴ് വയസുകാരന് ക്രൂര മർദനമേറ്റതായി പരാതി.. സംഭവത്തിൽ മാതാപിതാക്കളെ   തിരുവനന്തപുരം ഫോർട്ട്‌ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്കും പങ്കുള്ളതായാണ് പോലീസ് നിഗമനം.


തിരുവനന്തപുരം ആറ്റുകാലിലാണ് രണ്ടാനച്ഛനിൽ നിന്നും ഏഴ് വയസുകാരന് ക്രൂരമർദ്ദനം
ഏൽക്കേണ്ടി വന്നത്. കുട്ടിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചതിനു ശേഷം മുളക് പുരട്ടിയതയും പരാതി ഉണ്ട്. സംഭവത്തിൽ രണ്ടാനച്ചൻ അനുവിനെ ഫോർട്ട്‌ പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മ അഞ്ജനയും പൊലീസ് കസ്റ്റഡിയിൽ ആണ്. കുട്ടിയെ മർദ്ദിക്കുന്നത് നിരന്തരം കണ്ടിട്ടും അമ്മ തടഞ്ഞില്ലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ആറ് മാസത്തോളമായി അനു കുട്ടിയെ മർദ്ദിച്ചിരുന്നതായി പോലീസ് പറയുന്നു. മദ്യലഹരിയിലായിരുന്ന അനു കുട്ടിയുടെ അടി വയറ്റിൽ ചട്ടുകം ചൂടാക്കി പൊള്ളിച്ചതായും നായെ കെട്ടുന്ന ബെൽറ്റുകൊണ്ടും ചിരിച്ചതിന് ചങ്ങല കൊണ്ടും മർദിച്ചു എന്നും പോലീസ് പറയുന്നു. അനുവിനെ വൈദ്യ പരിശോധനയ്ക്കായി  കൊണ്ട് പോയി. പരിശോധന പൂർത്തിയാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം. മർദ്ദനവുമായി ബന്ധപ്പെട്ട് അമ്മയുടെ പങ്ക്  പോലീസ് പരിശോധിച്ചുവരികയാണ്. തെളിവ് കിട്ടുന്ന മുറക്ക് അമ്മക്കെതിരെയും കേസെടുത്തേക്കും.