സംസ്ഥാനത്ത് പരക്കെ വേനൽ മഴ സജീവമാകാൻ സാധ്യത

Advertisement

സംസ്ഥാനത്ത് പരക്കെ വേനൽ മഴ സജീവമാകാൻ സാധ്യത. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും വേനൽമഴ ശക്തിപ്പെടാൻ സാധ്യത.കോഴിക്കോട്, വയനാട് , കണ്ണൂർ ജില്ലകളിൽ നാളെ യല്ലോ അലർട്ട്
പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷം ശക്തമായ കാറ്റും ഇടിമിന്നലോടും കൂടിയ മഴയ്ക്കാണ്. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുകൾ പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള – തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.