പക്ഷിപനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ ഇന്ന് മുതൽ കള്ളിംഗ്

Advertisement

ആലപ്പുഴ. ജില്ലയിൽ പക്ഷിപനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ ഇന്ന് മുതൽ കള്ളിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. രോഗം സ്ഥിരീകരിച്ച എടത്വ പഞ്ചായത്ത് ഒന്നാം വാർഡിലെയും ചെറുതന പഞ്ചായത്ത് മൂന്നാം വാർഡിലെയും മുഴുവൻ വളർത്തുപക്ഷികളെയും നശിപ്പിക്കും. കള്ളിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായി എട്ട് ദ്രുതകര്‍മ്മ സേനകളും പി.പി.ഇ. കിറ്റ് ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും ദഹിപ്പിക്കുന്നതിനുള്ള സാധനസാമഗ്രികളും സജ്ജമാക്കിയിട്ടുണ്ട്. രോഗ വ്യാപനം തടയാൻ ആലപ്പുഴ ജില്ലയിലെ 28 പഞ്ചായത്തുകളിലും കോട്ടയം ജില്ലയിലെ ചങ്ങനശ്ശേരി നഗരസഭയിലും വാഴപ്പള്ളി പഞ്ചായത്തിലും പത്തനംതിട്ടയിലെ നാല് പഞ്ചായത്തുകളിലുമാണ്
താറാവ്, കോഴി, കാട തുടങ്ങി വളര്‍ത്തു പക്ഷികളുടെ മുട്ട, ഇറച്ചി എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഏപ്രില്‍ 25 വരെ നിരോധിച്ചു

Advertisement