ജസ്‌ന തിരോധാനം, അജ്ഞാത സുഹൃത്തിനെ കുറിച്ച് വിവരം നല്‍കിയിട്ടും ആ ദിശയില്‍ അന്വേഷിച്ചിട്ടില്ല പിതാവ് കോടതിയില്‍

Advertisement

തിരുവനന്തപുരം . ജസ്‌ന തിരോധാന കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും.ജസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ് ജയിംസ് ജോസഫ് കോടതിയെ ഹർജിയിലൂടെ അറിയിച്ചിരുന്നു.
സംശയമുളള അജ്ഞാത സുഹൃത്തിനെ കുറിച്ച് വിവരം നല്‍കിയിട്ടും ആ ദിശയില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ സി.ബി.ഐ തയ്യാറായില്ലെന്നായിരുന്നു ജസ്‌നയുടെ പിതാവിന്റെ വാദം. ജസ്‌നയുമായി രഹസ്യമായി അടുപ്പം സ്ഥാപിച്ചിരുന്ന അഞ്ജാത സുഹൃത്തിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും
പിതാവ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ജസ്‌ന രഹസ്യമായി വ്യാഴാഴ്ച പ്രാര്‍ത്ഥനയക്ക് പോയിരുന്ന സ്ഥലം കണ്ടെത്തിയെന്നും,
ജസ്‌നയെ കാണാതായത് ഒരു വ്യാഴാഴ്ചയാണെന്നത് സിബിഐ
പരിഗണിച്ചില്ലെന്നും പിതാവിന് ആക്ഷേപമുണ്ട്. സിബിഐ സമർപ്പിച്ച റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാണ് കോടതി
വിധി പറയാൻ ഒരുങ്ങുന്നത്

Advertisement