2024 ഏപ്രിൽ 19 വെള്ളി
BREAKING NEWS
👉രാജ്യത്ത് 102 മണ്ഡലങ്ങളിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.
👉 പശ്ചിമ ബംഗളിൽ വോട്ടെടുപ്പിനിടെ പലയിടത്തും സംഘർഷം.
👉 ഇറാനിൽ ഇസ്രായേൽ മിസൈൽ ആക്രമണം
ഇസ്ഫഹാൻ നഗരത്തിൽ
മിസൈൽ പതിച്ചു
👉കെ കെ ശൈലജയ്ക്ക് എതിരായ സൈബർ ആക്രമണം, ഒരു കേസുകൂടി രജിസ്റ്റർ ചെയ്തു.
🌴കേരളീയം🌴
🙏 വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരത്തിന് തുടക്കം. ഇന്നലെ ഉച്ചയോടെ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തള്ളിത്തുറന്ന് നെയ്തലക്കാവ് ഭഗവതി എഴുന്നള്ളിയതോടെ പൂരാവേശത്തിലാണ് നഗരം.
🙏ഇന്ന് രാവിലെ 7.30ന് കണിമംഗലം ശാസ്താവ് എഴുന്നള്ളി
എത്തിയതോടെ 36 മണിക്കൂര്‍ നീളുന്ന തൃശൂര്‍ പൂരത്തിന് ആരംഭം കുറിച്ചു. പതിനൊന്നരയ്ക്കാണ് കോങ്ങാട് മധുവിന്റെ പ്രമാണത്തില്‍ തിരുവമ്പാടിയുടെ മഠത്തില്‍വരവ്.
🙏ഉച്ചക്ക് രണ്ടോടെയാണ് തേക്കിന്‍കാട് മൈതാനത്തിലെ ഇലഞ്ഞിച്ചുവട്ടില്‍ കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ 250-ഓളം കലാകാരന്മാരുടെ ഇലഞ്ഞിത്തറ മേളം. അഞ്ചിനാണ് പാണ്ടിമേളം കൊട്ടിയുള്ള തെക്കോട്ടിറക്കം. ആറോടെയാണ് ഭഗവതിമാരുടെ കൂടിക്കാഴ്ചയും കുടമാറ്റവും.
🙏നാളെ പുലര്‍ച്ചെ മൂന്ന് മുതല്‍ അഞ്ച് വരെയാണ് വെടിക്കെട്ട്. ഉച്ചയ്ക്ക് ഒന്നോടെ പകല്‍പ്പൂരത്തിന്റെ സമാപനത്തില്‍ ശ്രീമൂലസ്ഥാനത്ത് നടക്കുന്ന വിട പറയല്‍ ചടങ്ങോടെ തൃശൂര്‍ പൂരത്തിന് സമാപനമാകും.
🙏 ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും മുഖമുദ്ര ജനദ്രോഹമാണെന്നും, രണ്ടു പാര്‍ട്ടിയുടെയും നയങ്ങള്‍ ഒന്നാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിന്റെ തനി അജണ്ട മോദി അധികാരത്തിലെത്തിയതോടെ പുറത്തുവന്നുവെന്ന് പറഞ്ഞ പിണറായി വിജയന്‍ കോണ്‍ഗ്രസിന് സംഘപരിവാര്‍ മനസിനോട് യോജിപ്പ് വന്നിരിക്കുന്നുവെന്നും അതിനെ വിമര്‍ശിക്കണ്ടേയെന്നും ചോദിച്ചു.
🙏 മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തോടെ അഴിമതി നടത്തുകയാണ് എന്ന് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. പിണറായിയുടെ പെരുമാറ്റം പോക്കറ്റടിക്കാരനെ പോലെയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന് വേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു രേവന്ത് റെഡ്ഢി.
🙏 ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ചിഞ്ചു റാണി. രോഗ ബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളെയും കൊന്നു മറവു ചെയ്യും.
🙏 ദുബായിലുണ്ടായ പ്രളയം മനുഷ്യ നിര്‍മ്മിത ദുരന്തമാണെന്ന് താന്‍ പറഞ്ഞെന്ന് പ്രചരിപ്പിച്ച വ്യാജവാര്‍ത്തക്കെതിരെ പരാതി നല്‍കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ . ഇങ്ങനെയൊരു കാര്യം താന്‍ പറഞ്ഞിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നുമാണ് വിഡി സതീശന്‍ ഡിജിപിക്ക് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്.
🙏 സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏപ്രില്‍ 20, 21 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
🙏 തന്റെ പേരില്‍ വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പില്‍. വ്യക്തിഹത്യ നടത്തിയിട്ട് തനിക്ക് ജയിക്കേണ്ടെന്നും ഉള്ളത് പറഞ്ഞിട്ട് ജയിച്ചാല്‍ മതിയെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു. വ്യക്തിഹത്യ നടത്തില്ല, അതിനെ പിന്തുണക്കുകയുമില്ല,
🙏 പാനൂര്‍ ബോംബ്സ്ഫോടനകേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. മടപ്പളളി സ്വദേശി ബാബു, കതിരൂര്‍ സ്വദേശികളായ രജിലേഷ്, ജിജോഷ് എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. ബോംബ് നിര്‍മിക്കാനുളള വെടിമരുന്ന് ബാബുവാണ് കൊടുത്തതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
🙏 തെലങ്കാനയില്‍ കാത്തലിക് മാനേജ്മെന്റിന് കീഴിലുള്ള സെന്റ്. മദര്‍ തെരേസ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഏപ്രില്‍ 16ന് സംഘപരിവാര്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുമായി ഫോണില്‍ സംസാരിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അക്രമി സംഘത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് രേവന്ത് റെഡ്ഢി അറിയിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
🙏 ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കുകപ്പലിലെ മലയാളി ആന്‍ ടെസ്സ ജോസഫ് നാട്ടില്‍ തിരിച്ചെത്തി. കൊച്ചി വിമാനത്താവളത്തിലാണ് തൃശൂര്‍ സ്വദേശി ആന്‍ ടെസ്സ എത്തിയത്. കപ്പലില്‍ 17 ഇന്ത്യക്കാരാണ് ആകെയുണ്ടായിരുന്നത്. ഇവരില്‍ 4 പേര്‍ മലയാളികളാണ്.
🇳🇪 ദേശീയം 🇳🇪
🙏പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. നാല് കേന്ദ്രഭരണപ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലാണ് ജനവിധി. അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പു നടക്കും.
🙏 മധുരമുള്ള ഭക്ഷണം, അമിതമായി കഴിച്ച് അരവിന്ദ് കെജ്രിവാള്‍ പ്രമേഹം കൂട്ടാന്‍ ശ്രമിക്കുന്നുവെന്ന് ഇഡി. ജാമ്യം ലഭിക്കുന്നതിനായാണ് കെജ്രിവാള്‍ ഇത് ചെയ്യുന്നതെന്നും ഇഡി കോടതിയെ അറിയിച്ചു.
🙏 അരവിന്ദ് കെജ്രിവാളിനെ ജയിലില്‍ വച്ച് കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടക്കുന്നതായി ഡല്‍ഹി മന്ത്രി അതിഷി മര്‍ലേന. പ്രമേഹബാധിതനായ കെജ്രിവാളിന് ഇന്‍സുലിന്‍ നിര്‍ബന്ധമാണ്, എന്നാല്‍ അദ്ദേഹത്തിന് ഇന്‍സുലിന്‍ നല്‍കുന്നില്ല.
🙏 കോയമ്പത്തൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ അണ്ണാമലൈയുടെ ബന്ധുക്കള്‍ ഗൂഗിള്‍ പേ വഴി വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കുന്നതായി ഡിഎംകെയുടെ പരാതി . നേരത്തേ ട്രെയിനില്‍ കടത്തിയ കോടിക്കണക്കിന് രൂപയുമായി ബിജെപി പ്രവര്‍ത്തകന്‍ അടക്കം ചെന്നൈയില്‍ പിടിയിലായിരുന്നു.
🙏 മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയാല്‍ മൂന്നു ദിവസം കൊണ്ട് മണിപ്പൂര്‍ സംഘര്‍ഷം അവസാനിക്കും. എന്നാല്‍ പ്രധാനമന്ത്രി അത് ചെയ്യുന്നില്ല. രാജ്യത്തെ അടിസ്ഥാനപരമായ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ മണിപ്പൂരിനെയടക്കം കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
🙏 അമേഠിയിലെ കോണ്‍ഗ്രസ് നേതാവ് വികാസ് അഗ്രഹാരി ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത നിഷേധിച്ചു. മേഖലയിലെ പ്രശ്നങ്ങള്‍ ധരിപ്പിക്കാനാണ് സമൃതി ഇറാനിയെയും മറ്റ് ബിജെപി നേതാക്കളെയും സന്ദര്‍ശിച്ചത് എന്നും ബിജെപിയില്‍ ചേരാന്‍ വേണ്ടിയല്ല പോയതെന്നും അദ്ദേഹം പ്രതികരിച്ചു.
🙏 ആം ആദ്മി പാര്‍ട്ടിയുടെ ദില്ലിയിലെ ഓഖ്ല നിയമസഭാ സീറ്റില്‍നിന്നുള്ള എംഎല്‍എ അമാനത്തുള്ള ഖാനെ ഇഡി അറസ്റ്റ് ചെയ്തു. വഖഫ് ബോര്‍ഡിന്റെ സ്വത്ത് മറിച്ച് വിറ്റു എന്നാണ് അമാനത്തുള്ള ഖാനെതിരായ ആരോപണം.
🙏 പ്രമുഖ യൂട്യൂബറായ സ്വാതി ഗോദരയെ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ദില്ലിയിലെ മുഖര്‍ജി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സ്വാതി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
🇦🇴 അന്തർദേശീയം 🇦🇺
🙏 ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ ആന്‍ ടെസയോടൊപ്പം ഉണ്ടായിരുന്ന 16 ഇന്ത്യാക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി അറിയിച്ചു. അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേതെന്നും ഇന്ത്യയിലെ ഇറാന്‍ സ്ഥാനപതി വ്യക്തമാക്കി.
🙏 യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചര്‍ച്ചകള്‍ക്കായി അമ്മ പ്രേമകുമാരി നാളെ യെമനിലേക്ക് തിരിക്കും. പ്രേമകുമാരിക്ക് ഒപ്പം സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗം സാമുവേല്‍ ജെറോമും യെമനിലേക്ക് പോകും.
🏏 കായികം 🏏
🙏 ജപ്പാന്റെ മുന്‍ ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ കെന്റോ മൊമോട്ട വിരമിക്കല്‍ പ്രഖ്യാപിച്ചു. മാനസികമായും ശാരീരികമായും നേരിടുന്ന പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് 29-കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
🙏 ഇന്ത്യയുടെ ഒളിംപിക്‌സ് മെഡല്‍ പ്രതീക്ഷയായിരുന്ന മലയാളി അത്‌ലറ്റ് എം ശ്രീശങ്കര്‍ പരിക്ക് കാരണം പാരീസ് ഒളിംപിക്സില്‍ പങ്കെടുക്കില്ല. ചൊവ്വാഴ്ചയാണ്
പരിശീലനത്തിനിടെ ലോങ്ജംപ് താരമായ ശ്രീശങ്കറിന് കാല്‍മുട്ടിന് പരിക്കേറ്റത്. പരിക്ക് പരിശോധിച്ച ഡോക്ടര്‍മാര്‍, കാല്‍മുട്ടിന് ശസ്ത്രക്രിയയും ആറ് മാസം വിശ്രമവും
നിര്‍ദ്ദേശിച്ചിട്ടുണ്ട്.
🙏 ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ഒമ്പത് റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ 78 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റെ മികവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് അടിച്ചെടുത്തു.
🙏മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 19.1 ഓവറില്‍ 183ന് എല്ലാവരും പുറത്തായി. 77 ന് 6 എന്ന നിലയിലായിരുന്ന പഞ്ചാബിനെ 25 പന്തില്‍ 41 റണ്‍സെടുത്ത ശശാങ്ക് സിംഗും 28 പന്തില്‍ 61 റണ്‍സെടുത്ത അഷുതോശ് ശര്‍മയും പ്രതീക്ഷകള്‍ നല്‍കിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല.