പത്തനംതിട്ട മണ്ഡലത്തിലും ഇ വി എം മിഷനെതിരെ പരാതിയുമായി യുഡിഎഫ്

Advertisement

പത്തനംതിട്ട .മണ്ഡലത്തിലും ഇ വി എം മിഷനെതിരെ പരാതിയുമായി യുഡിഎഫ് .
9 വോട്ട് രേഖപ്പെടുത്തിയപ്പോൾ വി വി പാറ്റിൽ വന്നത് പത്ത് സ്ലിപ്പ് എന്നാണ് പരാതി
സംഭവത്തിൽ യുഡിഎഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി പത്തനംതിട്ട ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്


ഈ മാസം 17നായിരുന്നു  വോട്ടിങ്ങ് മിഷനിൽ സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും പതിപ്പിക്കുന്നതും മോക്പോളിങ്ങും നടന്നത്.
കാഞ്ഞിരപ്പള്ളിയിൽ വെച്ച്  നടത്തിയ മോക്ക് പോളിങ്ങിൽ പൂഞ്ഞാർ മണ്ഡലത്തിലെ 36 ആം ബൂത്തിലെ  മിഷനിലാണ് തകരാർഉണ്ടായത് .
നോട്ടയടക്കം ആകെയുള്ള ഒൻപത് വോട്ടുകളുടെ രേഖപ്പെടുത്തിയപ്പോൾ വിവി പാട്ടിൽ വന്നത് 10 സ്ലിപ് ആയിരുന്നു .
അധികമായി വന്ന ഒരു സ്ലിപ്പ് ആകട്ടെ ബിജെപിയുടെ താമര ചിഹ്നംവും

എന്നാൽ സാങ്കേതിക തകരാണെന്നും അത് അപ്പോൾ തന്നെ പരിഹരിച്ച് എന്നും ജില്ലാ കലക്ടർ പ്രേംകൃഷ്ണൻ അറിയിച്ചു.
അതേ മിഷനിൽ ഒന്നിലധികം തവണ പോളിംഗ് നടത്തി ഏജന്റുമാരെ ബോധ്യപ്പെടുത്തിയതാണെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി ‘