ആശുപത്രി അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി

Advertisement

പത്തനംതിട്ട .കോന്നി മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി ഇറങ്ങി .ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് പന്നി ആശുപത്രിക്ക് അകത്തേക്ക് ഓടി കയറിയത് .തെരുവുനായ്ക്കൾ ബഹളം വയ്ക്കുന്നത് കേട്ട് സുരക്ഷാ ജീവനക്കാർ നോക്കിയപ്പോഴാണ് കാട്ടുപന്നി ഓടുന്നത് കണ്ടത് . ഏതാണ്ട് ഒരു 10 മിനിട്ടോളം ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പരക്കംപാ ശേഷമാണ് പന്നി പുറത്തേക്ക് പോയത് .ഈ സമയം അത്യാഹിത വിഭാഗത്തിൽ ജീവനക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ -വനമേഖലയോട് ചേർന്ന് നിൽക്കുന്ന കോന്നി മെഡിക്കൽ കോളേജ് പരിസരത്ത് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. അതിനിടെ വയനാട് കല്പറ്റയിൽ വീണ്ടും കാട്ടു പോത്ത് ഇറങ്ങി. രാവിലെ 10 മണിയോടെ ബൈപാസ് ജംഗഷനിൽ ആണ് കണ്ടത്. ആളുകൾ ബഹളം വച്ചതോടെ ചുഴലി ഭാഗത്തേക്ക്‌ നീങ്ങി. മൂന്നു നാൾ മുമ്പേയും നഗരത്തിൽ രാത്രി കാട്ടുപോത്ത് എത്തിയിരുന്നു.. വനത്തിൽ നിന്ന് തോട്ടം വഴിയാണ് കാട്ടുപോത്ത് നഗരത്തിൽ എത്തുന്നത്. വനം വകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി