രാഹുലിന്‍റെ മുത്തശി ഞങ്ങളെ ജയിലിലടച്ചതാണ്, വിരട്ടാന്‍ നോക്കേണ്ട മുഖ്യമന്ത്രി

Advertisement

തിരുവനന്തപുരം. പിണറായി വിജയനെ എന്തുകൊണ്ട് ജയിലിലടച്ചില്ലെന്ന രാഹുല്‍ഗാന്ധിയുടെ ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി. നിങ്ങളുടെ മുത്തശ്ശി ഞങ്ങളെ ജയിലില്‍ അടച്ചിട്ടുണ്ടെന്നും അന്വേഷണത്തിന്റെ പേരില്‍ വിരട്ടാന്‍ നോക്കേണ്ടെന്നും പിണറായി വിമര്‍ശിച്ചു. കോണ്‍ഗ്രസ് മുക്ത ഭാരതം ആഗ്രഹിക്കുന്നത് നരേന്ദ്ര മോദിയും പിണറായി വിജയനും മാത്രമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതിനിടെ, മുന്നണികളുടെ പ്രകടന പത്രികയില്‍ ക്രൈസ്തവ സമൂഹത്തിന് പ്രധാന്യം ലഭിച്ചില്ലെന്ന വിമര്‍ശനവുമായി സിറോ മലബാര്‍ സഭ മുഖപത്രമായ ദീപികയില്‍ ലേഖനം എഴുതി

കേരളം പോളിംഗ് ബൂത്തിലെത്താന്‍ ഒരാഴ്ച ശേഷിക്കെ കൊണ്ടും കൊടുത്തും പ്രചരണം കൊഴുക്കുന്നു. മുഖ്യമന്ത്രിക്കെതിരായ രാഹുലിന്റെ വിമര്‍ശനത്തിന് രൂക്ഷമായ പ്രതികരണവുമായി പിണറായി രംഗത്ത് എത്തി

എല്‍.ഡി.എഫ് ബി.ജെ.പി ബന്ധത്തില്‍ മാസപ്പടി, സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു

പ്രകടനപത്രികയിലെ കോണ്‍ഗ്രസിന്റെ നയസമീപനങ്ങള്‍ ക്രൈസ്തവ സമൂഹത്തിന് ആശങ്കയുണ്ടാക്കുന്നുവെന്നാണ് സിറോ മലബാര്‍ സഭ മുഖപത്രമായ ദീപികയിലെ ലേഖനം. ബിജെപിയുടെ പ്രകടനപത്രികയില്‍ ന്യൂനപക്ഷ ക്ഷേമം ഉറപ്പുവരുത്തിയിട്ടില്ലെന്നും ഒരു വ്യക്തിയെ ഉയര്‍ത്തിക്കാട്ടിയെന്നും ലേഖനത്തില്‍ പറയുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ കെ. സുരേന്ദ്രന് വേണ്ടി സുല്‍ത്താന്‍ ബത്തേരിയില്‍ പ്രചരണ റാലിയില്‍ പങ്കെടുത്തു. മുഖ്യമന്ത്രിക്കെതിരായ രാഹുലിന്റെ പരാമര്‍ശം ലജ്ജിപ്പിക്കുന്നതെന്ന് ബൃന്ദാ കാരാട്ടുംവിമര്‍ശിച്ചും