തിരുവനന്തപുരം .മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജിയിൽ മാത്യു കുഴൽനാടനോട് ചോദ്യങ്ങളുമായി തിരുവനന്തപുരം വിജിലൻസ് കോടതി.സിഎംആർഎല്ലിനെയും കെ.എം.ആർ.എല്ലിനെയും ബന്ധിപ്പിക്കുന്ന ഘടകമെന്തെന്നാണ് പ്രധാന ചോദ്യം.
സിഎംആർ എലും എക്സാലോജിക്കും തമ്മിലുള്ള ബന്ധത്തിലും വിശദീകരണം
തേടിയിട്ടുണ്ട്.വിശദീകരണം നൽകാൻ
മാത്യു കുഴൽനാടന്റെ അഭിഭാഷകൻ
കൂടുതൽ സമയം ആവശ്യപ്പെട്ടതോടെ
ഹർജി പരിഗണിക്കുന്നത് ഈ മാസം
25 ലേക്ക് മാറ്റി.ഹർജി രാഷ്ട്രീയ പ്രേരിതമെന്ന നിലപാട് പ്രോസിക്യൂഷൻ ഇന്നും കോടതിയിൽ
ആവർത്തിച്ചു.