ജസ്ന തിരോധാന കേസിലെ തുടരന്വേഷണ ഹർജി, 23 നു വിധി പറയും

Advertisement

തിരുവനന്തപുരം . ജസ്ന തിരോധാന കേസിലെ തുടരന്വേഷണ ഹർജിയിൽ ഈ മാസം 23 നു തിരുവനന്തപുരം
സിജെഎം കോടതി വിധി പറയും.സിബിഐ അന്വേഷണത്തിലെ കാര്യക്ഷമത ചോദ്യം ചെയ്തു ജസ്നയുടെ പിതാവ് നൽകിയ ഹർജിയിലാണ് വിധി പറയുന്നത്.വീട്ടിൽ നിന്ന് തെളിവുകൾ കണ്ടെടുത്ത പോലീസ് ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്തില്ലെന്ന് ഹർജിക്കാരൻ ഇന്ന് കോടതിയെ അറിയിച്ചു.
സാധ്യമായ എല്ലാ അന്വേഷണം നടത്തിയെന്നായിരുന്നു സിബിഐയുടെ മറുപടി

സിബിഐ അന്വേഷണത്തിലെ വീഴ്ചകളും സംശയങ്ങളും നിരത്തിയായിരുന്നു ജസ്നയുടെ പിതാവിന്റെ ഹർജി.ജസ്‌ന ജീവിച്ചിരിപ്പില്ലെന്നും സംശയമുളള അഞ്ജാത സുഹൃത്തിനെ കുറിച്ച് വിവരം നല്‍കിയിട്ടും
ആ ദിശയില്‍ അന്വേഷണം നടത്തിയില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.ജെസ്നയുടെ രക്തക്കറ അടങ്ങിയ വസ്ത്രങ്ങൾ ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറിയിരുന്നു എന്ന പിതാവിന്റെ മൊഴിയിൽ വ്യക്തത വരുത്താനായി അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇൻസ്പെക്ടർ നിപുൽ ശങ്കർ കോടതിയിൽ


ഇന്ന് നേരിട്ടു ഹാജരായി.രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്നും ജെസ്ന ഗർഭിണി അല്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു.അതേസമയം,കേസില്‍ ചില പ്രധാന വിവരങ്ങളില്‍ സിബിഐ അന്വേഷണം നടത്തിയിട്ടില്ലെന്ന് ജെസ്നയുടെ അച്ഛൻ കോടതിയില്‍ ആവർത്തിച്ചു.കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ എടുത്തില്ലെന്നും
സ്‌നയുടെ അജ്ഞാത സുഹൃത്തുമാ യി ബന്ധപ്പെട്ട വിവരങ്ങൾ നിലവിൽ കൈമാറില്ലെന്നു ജസ്‌നയുടെ
പിതാവ് ജയിംസ് ജോസഫ് പറഞ്ഞു.

എന്നാല്‍,കേസില്‍ എല്ലാവരുടെയും മൊഴിയെടുത്തുവെന്ന് സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയിൽ മറുപടി നൽകി.ഹർജിയിൽ ഈ മാസം 23 നു തിരുവനന്തപുരം സിജെഎം കോടതി
വിധി പറയും.

Advertisement