ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ചുറ്റും പൂരാവേശം പൂത്തുലഞ്ഞു

Advertisement

തൃശൂര്‍. പൂരനഗരയിൽ ആവേശത്തിരയിളക്കി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. നൈതിലക്കാവിലമ്മയുടെ തിടമ്പേറ്റിയെത്തിയ സാക്ഷാൽ രാമനെ കാണാൻ ആയിരങ്ങളാണ് പൂരനഗരിയിലേക്ക് ഒഴുകിയെത്തിയത്.
ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പൂരനഗരി നൽകിയത് ആവേശോജ്വല സ്വീകരണം. ആറാട്ടും അനുബന്ധ ചടങ്ങുകളും കഴിഞ്ഞ്
നൈതലക്കാവിലമ്മയുടെ തിടമ്പേറ്റി രാവിലെ എട്ടരയോടെ എഴുന്നള്ളത്ത്.രാമചന്ദ്രന് വേണ്ടി വഴിനീളെ കാത്തു നിന്നത് ആയിരങ്ങളാണ്.
രാവിലെ 11 മണിയോടെ പൂരനഗരയിലേക്ക് രാമചന്ദ്രന്‍റെ മാസ് എൻട്രി നടന്നു

വടക്കുംനാഥനെ വണങ്ങി, രാമൻ തെക്കേ ഗോപുരം വഴി പുറത്തേക്ക്. കാത്തു നിന്ന ആരാധകർക്ക് മുമ്പിൽ തുമ്പിക്കൈ ഉയർത്തിയതോടെ പൂരനഗരി ആവേശക്കടലായി. രാമനുള്ള ആരാധകസമ്പത്ത് മറ്റൊരാനായ്ക്കും അവകാശപ്പെടാനില്ലെന്നത് വീണ്ടും തെളിയിച്ചു പൂര നഗരി