വാട്സ് ആപിന് ചൈന വക പണി

Advertisement

ചൈനയിൽ വാട്സാപ്പും ത്രെഡ്ഡും ആപ് സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ആപ്പിൾ. നടപടി, ചൈനീസ് സൈബർ സ്പേസ് അഡ്മിനിസ്ട്രേഷന്റെ നിർദേശപ്രകാരം. ആപ്പ് സ്റ്റോറിൽ നിന്ന് സിഗ്നൽ, ടെലിഗ്രാം സേവനങ്ങളും ആപ്പിൾ നീക്കം ചെയ്തതായി റിപ്പോർട്ട്. തീരുമാനത്തോട് വിയോജിപ്പുണ്ടെങ്കിലും പ്രവർത്തിക്കുന്ന രാജ്യങ്ങളിലെ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് ആപ്പിൾ പ്രതിനിധി അറിയിച്ചു. ദേശീയ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആവശ്യമുന്നയിച്ചത്. ചൈനീസ് ആപ്പ് ആയ ടിക്ടോക് നിരോധിക്കാനുള്ള അമേരിക്കൻ നീക്കങ്ങൾക്കിടെയാണ് ചൈനീസ് നടപടി.