വാർത്താനോട്ടം

Advertisement

2024 ഏപ്രിൽ 20 ശനി

BREAKING NEWS

👉തിരുവനന്തപുരം പള്ളിത്തുറയിൽ കാണാതായ മെൽബിൻ എഫ് ജ്യൂസ(17) എന്ന വിദ്യാർത്ഥിയുടെ മൃതദേഹം സെൻ്റ് ആൻഡ്രൂസ് കടപ്പുറത്ത് കണ്ടെത്തി.

👉തമിഴ്നാട്ടിൽ പോളിംഗ് ശതമാനത്തിൽ കുറവ്.

👉ഇലക്ട്രറൽ ബോണ്ട് മാറ്റങ്ങളോടെ വീണ്ടും നടപ്പാക്കാൻ ശ്രമിക്കുമെന്ന് കേന്ദ്ര മന്ത്രി നിർമ്മലാ സീതാരാമൻ

👉ശക്തൻ്റെ തട്ടകത്തിൽ ഇന്ന് പകൽ പൂരം

👉മാസപ്പടി കേസ്: കൂടുതൽ ആളുകളെ ചോദ്യം ചെയ്യാൻ ഇഡി

🌴കേരളീയം🌴

🙏 പോലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് തിരുവമ്പാടി ദേവസ്വം തൃശ്ശൂര്‍ പൂരം നിര്‍ത്തിവെച്ചു. രാത്രിയില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാല്‍ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണു പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

🙏 ജെസ്ന തിരോധാന കേസില്‍ കോടതിയില്‍ വിശദീകരണം നല്‍കി സിബിഐ. രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്നും ജെസ്ന ഗര്‍ഭിണി അല്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു.

🙏 അഭയാര്‍ത്ഥികളെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യം സ്വീകരിക്കുന്ന നടപടികള്‍ പരിഷ്‌കൃത ലോകത്തിന് അംഗീകരിക്കാനാവില്ല. ബിജെപി സര്‍ക്കാറിന്റെ ഭേദഗതി മതാടിസ്ഥാനത്തിലെ പൗരത്വമാണ്. ഇതില്‍ മുസ്ളീം അടക്കമുള്ള വിഭാഗങ്ങളെ ഒഴിവാക്കിയത് ലോകം അംഗീകരിക്കില്ല.

🙏 വണ്ടൂരിലെ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ മുസ്ലിം ലീഗ് കൊടി ഉപയോഗിക്കുന്നതിനെ ചൊല്ലി കെ എസ് യു എം എസ് എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയും. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് ശേഷമാണു പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്.

🙏 മുഖ്യമന്ത്രി പിണറായി വിജയനെ ഇഡി എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത് എന്ന കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യത്തെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. എന്താണ് ഇതിലൂടെ യുഡിഎഫ് ലക്ഷ്യമിടുന്നത്? ഇത് ബിജെപിയെ സഹായിക്കുന്ന നിലപാടാണ്.

🙏രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് എം.വി.ഗോവിന്ദന്‍. ഇന്ത്യ മുന്നണിയെ പിന്നില്‍ നിന്ന് കുത്തുന്ന സമീപനമാണ് രാഹുല്‍ ഗാന്ധി പ്രകടിപ്പിച്ചത്. സംഘപരിവാറിനൊപ്പമാണ് താനെന്ന് തെളിയിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ കണ്ണൂര്‍ പ്രസംഗമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

🙏 മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് ഗവേഷക വിദ്യാര്‍ത്ഥി രാമദാസിനെ രാജ്യവിരുദ്ധ പ്രവര്‍ത്തി ആരോപിച്ച് രണ്ടു വര്‍ഷത്തേക്ക് സസ്പെന്റ് ചെയ്തു. പ്രോഗസ്സീവ് സ്റ്റുഡന്റ് ഫോറത്തിന്റെ ഭാരവാഹിയായിരുന്നു രാമദാസ്.

🙏 പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയിലെ എടത്വ, ചെറുതന പഞ്ചായത്തുകളില്‍ ഇന്നലെ വൈകുന്നേരം വരെ 17,280 താറാവുകളെ കൊന്നു മറവുചെയ്തു. പക്ഷികളെ കൊന്നശേഷം വിറക്, ഡീസല്‍, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളില്‍ കത്തിച്ച് കളയുകയാണ് ചെയ്യുന്നത്. കത്തിക്കല്‍ പൂര്‍ത്തിയായശേഷം പ്രത്യേക സംഘമെത്തി ഇന്ന് അണുനശീകരണവും കോമ്പിങ്ങും നടത്തും.

🇳🇪 ദേശീയം 🇳🇪

🙏 രാജ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടിങില്‍ 62.37 ശതമാനം പോളിംഗ്. ത്രിപുരയില്‍ 80.17 ഉം, പശ്ചിമ ബംഗാളില്‍ 77 ഉം, തമിഴ്‌നാട്ടില്‍ 62ഉം രാജസ്ഥാനില്‍ 50 ശതമാനവുമാണ് പോളിംഗ്. ബിഹാറില്‍ നാല് മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 46 ശതമാനം പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്

🙏 കോയമ്പത്തൂരില്‍ ബിജെപി അനുകൂലികളുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ. പല ബൂത്തിലും 25 വോട്ട് വരെ ഒഴിവാക്കി.

🙏 നാഗാലാന്‍ഡില്‍ ഏക ലോക്‌സഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആരും വോട്ട് ചെയ്തില്ല. ആറു ജില്ലകളില്‍ നിന്നും ഒറ്റയാള്‍ പോലും വോട്ട് ചെയ്യാനായി എത്തിച്ചേര്‍ന്നില്ല. ആറ് ജില്ലകളെയും ഒരുമിപ്പിച്ച് പ്രത്യേക സംസ്ഥാനമെന്ന ആവശ്യത്തെത്തുടര്‍ന്നാണ് ആളുകള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. ഈസ്റ്റേണ്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍ (ENPO) മേഖലയിലെ ആറ് ജില്ലകളിലെ ജനങ്ങളോട് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

🙏 ജയിലിനകത്തു വച്ചു മാങ്ങ കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇ ഡി ആരോപണം തെറ്റാണെന്ന് അരവിന്ദ് കെജ്രിവാള്‍. 48 തവണ വീട്ടില്‍ പാകംചെയ്ത ഭക്ഷണം ജയിലില്‍ എത്തിച്ചു. മൂന്ന് തവണ മാത്രമാണ് മാങ്ങ ഉണ്ടായിരുന്നതെന്ന് കെജ്രിവാള്‍ ദില്ലി റൗസ് അവന്യു കോടതിയെ അറിയിച്ചു.

🇦🇺 അന്തർദേശീയം 🇦🇴

🙏 ദുബായില്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതിന് 48 മണിക്കൂര്‍ നിയന്ത്രണം. ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതല്‍ ആരംഭിച്ച നിയന്ത്രണം നാളെ ഉച്ചയ്ക്ക് 12 മണി വരെ ഉണ്ടായിരിക്കും . മഴക്കെടുതി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. എയര്‍ ഇന്ത്യ താല്‍ക്കാലികമായി ദുബായിലേക്കുള്ള ഫ്ലൈറ്റ് സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

🙏 ഫിലിപ്പീന്‍സിന് ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലുകള്‍ കൈമാറി ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മില്‍ 2022-ല്‍ ഒപ്പുവെച്ച 375 മില്യണ്‍ ഡോളര്‍ കരാറിന്റെ ഭാഗമായാണ് ഈ കൈമാറ്റം. ഇന്ത്യന്‍ വ്യോമസേനയുടെ അമേരിക്കന്‍ നിര്‍മിത സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിലാണ് ഫിലീപ്പീന്‍സ് മറൈന്‍ കോര്‍പ്‌സിന് കൈമാറാനുള്ള മിസൈലുകള്‍ അയച്ചത്.

കായികം 🏏

🙏ഐഎസ്എല്‍ പ്ലേ ഓഫില്‍ ഒഡീഷ എഫ് സിക്കെതിരെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക തോറ്റ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്ത്. 67-ാം മിനിറ്റില്‍ ലീഡ് എടുത്തശേഷം അവസാന മൂന്ന് മിനിറ്റില്‍ സമനില ഗോള്‍ വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ എക്സ്ട്രാ ടൈമില്‍ നേടിയ ഗോളിലൂടെ തകര്‍ത്താണ് ഒഡീഷ സെമിയിലെത്തിയത്.

🙏 ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് എട്ട് വിക്കറ്റിന്റെ അനായാസ ജയം. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു.

🙏15 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍105 റണ്‍സ് മാത്രമുണ്ടായിരുന്ന ചെന്നൈ രവീന്ദ്ര ജഡേജയുടേയും മൊയിന്‍ അലിയുടേയും മഹേന്ദ്രസിംഗ് ധോണിയുടേയും പ്രകടനത്തോടെ അവസാന അഞ്ചോവറില്‍ 71 റണ്‍സടിച്ചു.

🙏 മറുപടി ബാറ്റിംഗിനിറങ്ങിയ ലഖ്നൗ 53 പന്തില്‍ 82 റണ്‍സടിച്ച കെ.എല്‍.രാഹുലിന്റെ മികവില്‍ 19 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

Advertisement