സംസ്ഥാനത്തെ മദ്‌റസകൾക്ക് ഇന്ന് പ്രവേശനോത്സവം.
റമളാൻ അവധിക്ക് ശേഷം ഇന്നാണ് ഇരു സമസ്തക്ക് കീഴിലുമുള്ള മദ്രസകളിൽ ക്‌ളാസ്സുകൾ ആരംഭിക്കുന്നത്..
വിദ്യാർത്ഥികളിൽ സാമൂഹ്യ ബോധവും, ധാർമികതയും, രാജ്യ സ്നേഹവും, സാഹോദര്യവും കുരുന്ന് മനസ്സുകൾക്ക് പകരുന്നതിൽ മദ്റസകൾ വലിയ പങ്ക് വഹിക്കുന്നു.
സുന്നി വിദ്യാഭ്യാസ ബോര്ഡിന് കീഴിലുള്ള മദ്രസ പുസ്തകങ്ങളിലെ ട്രാഫിക് നിയമങ്ങൾ പരിശീലിപ്പിക്കുന്ന പാഠഭാഗങ്ങൾ നേരത്തെ തന്നെ ഏറെ പ്രശംസ പിടിച്ച് പറ്റിയതാണ്.
രണ്ട് ലക്ഷത്തോളം വിദ്യാർത്ഥികൾ ഇന്ന് നവാഗതരായി മദ്രസ്സയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
കേരളത്തിന് പുറമെ മലയാളികൾ താമസിക്കുന്ന ഗൾഫ് രാജ്യങ്ങളിലും മദ്‌റസ പഠനത്തിന് വിപുലമായ സംവിധാനമുണ്ട്..
സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിൻറെ കീഴിലുള്ള മദ്രസ്സകളുടെ സംസ്ഥാന തല പ്രവേശന ഉദ്‌ഘാടനം ” ഫത്‌ഹേ മുബാറക്” കഴിഞ്ഞ ദിവസം കൊയിലാണ്ടിയിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു.