നവകേരള ബസില്‍ ഇനി പൊതുജനങ്ങള്‍ക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം

Advertisement

നവകേരള ബസില്‍ ഇനി പൊതുജനങ്ങള്‍ക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം.ബസ് അന്തർ സംസ്ഥാന സർവീസിനായി ഉപയോഗിക്കാൻ കെഎസ്ആർടിസിയിൽ ധാരണ. സ്റ്റേജ് ക്യാരേജ് പെർമിറ്റിൻ്റെ നടപടികൾ പൂർത്തിയായാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. കോഴിക്കോട് – ബംഗളുരു റൂട്ടിലായിരിക്കും ബസ് സർവീസ് നടത്തുക. കൂടിയ നിരക്കിലാകും സർവീസ്. നേരത്തെ കെഎസ്ആർടിസിയുടെ തന്നെ ബജറ്റ് ടൂറിസത്തിന് ബസ് കൈമാറാൻ ആയിരുന്നു തീരുമാനം. എന്നാൽ യാത്രക്കാരുടെ കൂടി സൗകര്യം പരിഗണിച്ചാണ് അന്തർ സംസ്ഥാന സർവീസിന് ബസ് ഉപയോഗിക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത്.