വിഡി സതീശൻ പച്ച നുണ പ്രചരിപ്പിച്ച് സ്വയം പരിഹാസ്യനാകുകയാണ്: മുഖ്യമന്ത്രി

Advertisement

പ്രതിപക്ഷ നേതാവ് വിഡി സതീശൻ പച്ച നുണ പ്രചരിപ്പിച്ച് സ്വയം അപഹാസ്യനാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നുണക്ക് സമ്മാനമുണ്ടെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് ലഭിക്കും. ഇലക്ടറൽ ബോണ്ട് സിപിഎം വാങ്ങിയിട്ടുണ്ടെന്നാണ് സതീശന്റെ പുതിയ നുണ. അടുത്തിടെ തരംതാണ നിലയിലാണ് സതീശന്റെ സംസാരം.

രാജ്യത്തിന് മുഴുവൻ അറിയാം, കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒരു രൂപ പോലും വാങ്ങിയിട്ടില്ല. കോടിക്കണക്കിന് രൂപ വാങ്ങിയവരാണ് ഞങ്ങളെ കുറ്റപ്പെടുത്താൻ വരുന്നത്. തെളിവുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. പച്ച നുണക്ക് എങ്ങനെയാണ് തെളിവുണ്ടാകുക.

പലരുടെയും സമനില തന്നെ തെറ്റി. എന്തും വിളിച്ചു പറയാമെന്ന മാനസികാവസ്ഥയിലാണ് ചിലർ. സിഎഎയിൽ കോൺഗ്രസ് നേതൃത്വം ഒരക്ഷരം മിണ്ടിയില്ല. യോജിച്ച പ്രക്ഷോഭത്തിൽ നിന്ന് കോൺഗ്രസ് പിൻമാറി. രാഹുൽ ഗാന്ധി നടത്തിയ യാത്രയിൽ ലോകത്തിലെ എല്ലാ കാര്യങ്ങളെ കുറിച്ചും സംസാരിച്ചു. പൗരത്വ ഭേദഗതിയെ കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.