കെ കെ ശൈലജക്കെതിരായ സൈബർ ആക്രമണം; യുഡിഎഫ് നേതാവ് അറസ്റ്റിൽ

Advertisement

Arrest

വടകര: എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജക്കെതിരായ സൈബർ ആക്രമണത്തിൽ വീണ്ടും അറസ്റ്റ്. ന്യൂ മാഹി പഞ്ചായത്ത് അംഗവും യുഡിഎഫ് പഞ്ചായത്ത് ചെയർമാനുമായ ടി എച്ച് അസ്ലമിനെയാണ് അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ അസ്ലമിനെ ജാമ്യത്തിൽ വിട്ടു. ഇന്നലെ കെ കെ ശൈലജക്കെതിരായി അപകീർത്തികരമായി പോസ്റ്റിട്ടെന്ന കേസിൽ മറ്റൊരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുറ്റത്തുപ്ലാസ് പെരുമ്പാലിയിൽ മെബിൻ തോമസാണ് അറസ്റ്റിലായത്

കെ കെ ശൈലജയുടെ ചിത്രം മോർഫ് ചെയ്‌തെന്ന പരാതിയിൽ കോഴിക്കോട് നടുവണ്ണൂർ സ്വദേശി മിൻഹാജിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. മട്ടന്നൂർ പൊലീസാണ് കേസെടുത്തത്. മുഖ്യമന്ത്രിയുടെയും കെ കെ ശൈലജ ടീച്ചറുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിനാണ് കേസ്.