തൃശ്ശൂർ :പൂരം വെടിക്കെട്ട് വൈകിയത് സർക്കാരിന്റെ വീഴ്ച മൂലമല്ലെന്ന് മന്ത്രി കെ രാജൻ. വിവാദമാക്കാൻ ശ്രമിക്കുന്നത് ഗുണം ചെയ്യില്ല. ദേവസ്വങ്ങൾക്ക് ചെറിയ നീരസമുണ്ട്. പൂരത്തിനുണ്ടായ ബുദ്ധിമുട്ടുകൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു
അതേസമയം പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ പ്രകോപനത്തിന് ഇടയാക്കിയത് പോലീസിന്റെ നിയന്ത്രണമാണെന്ന് തൃശ്ശൂരിലെ എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാർ പറഞ്ഞു. പോലീസ് ഇടപെടലിൽ ദേവസ്വങ്ങൾ പ്രതിഷേധിച്ചതോടെ നാല് മണിക്കൂറാണ് വെടിക്കെട്ട് വൈകിയത്.
പൊലീസ് അമിതമായി ഇടപെടൽ നടത്തുന്നുവെന്ന് ആരോപിച്ചാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ പൂരം മണിക്കൂറുകളോളം നിർത്തിവച്ചത്. ഇതോടെ അതിരാവിലെ മൂന്ന് മണിക്ക് നടക്കേണ്ട പ്രധാന വെടിക്കെട്ട് നടന്നത് നാല് മണിക്കൂറോളം വൈകിയാണ് നടന്നത്.