മുഖ്യമന്ത്രിയും ബിജെപിയും ഒത്തു കളിക്കുകയാണെന്ന് പ്രിയങ്ക

Advertisement

പത്തനംതിട്ട.മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രാഹുൽ ഗാന്ധിയുടെ വിമർശനം ആവർത്തിച്ച് പ്രിയങ്ക ഗാന്ധിയും . മുഖ്യമന്ത്രിയും ബിജെപിയും ഒത്തു കളിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു .ഗുരുതരമായ ആരോപണങ്ങൾ മുഖ്യമന്ത്രിക്കെതിരെ ഉയർന്നിട്ടും ചോദ്യംചെയ്യാൻ പോലും കേന്ദ്രം തയ്യാറാകുന്നില്ലെന്ന് പ്രിയങ്ക പത്തനംതിട്ടയിൽ പറഞ്ഞു .

സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം .ബിജെപിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ഒത്തു കളിക്കുകയാണ് .കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിക്കുന്ന മുഖ്യമന്ത്രി ബിജെപിക്കെതിരെ ഒന്നും മിണ്ടുന്നില്ല .

കേരളത്തിൽ മൂന്നിൽ ഒരു യുവതിക്കോ യുവാവിനെ ജോലിയില്ല .സ്ത്രീകളെ ആക്രമിക്കുന്നവർക്കെതിരെ കേന്ദ്രവും സംസ്ഥാനവും സംരക്ഷിക്കുന്നു .വാളയാർ പാലത്തായി വണ്ടിപ്പെരിയാർ സംഭവങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു പ്രിയങ്കയുടെ വിമർശനം.

ആന്റോ ആന്റണിക്കായി വോട്ട് അഭ്യർത്ഥിച്ച പ്രിയങ്ക ഗാന്ധി കോൺഗ്രസിന്റെ പ്രകടനപത്രിക എണ്ണി പറഞ്ഞു -ഒപ്പം സിഎഎ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ റദ്ദാക്കുമെന്നും പത്തനംതിട്ടയിൽ പ്രഖ്യാപിച്ചു .

Advertisement