കണ്ണൂരിൽ കള്ളവോട്ടെന്ന എൽഡിഎഫിന്റെ പരാതിയിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു

Advertisement

കണ്ണൂർ: കള്ളവോട്ട് പരാതിയിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. പോളിംഗ് ഓഫീസറെയും ബിഎൽഒയെയുമാണ് സസ്‌പെൻഡ് ചെയ്തത്. കള്ളവോട്ട് ആരോപണവുമായി എൽഡിഎഫ് ആണ് രംഗത്തെത്തിയത്.
വീട്ടിലെ വോട്ടിൽ ആൾമാറാട്ടം നടത്തിയെന്ന് കാണിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് എൽഡിഎഫ് പരാതി നൽകുകയായിരുന്നു. കണ്ണൂർ നിയോജക മണ്ഡലം 70ാം ബൂത്തിൽ കെ കമലാക്ഷിക്ക് പകരം വി കമലാക്ഷിയെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചെന്നാണ് പരാതി.
കോൺഗ്രസ് അനുഭാവിയായ ബിഎൽഒ കള്ളവോട്ട് ചെയ്യാൻ കൂട്ടുനിന്നുവെന്നാണ് എൽഡിഎഫിന്റെ പരാതിയിൽ പറയുന്നത്. കോഴിക്കോടും വീട്ടിലെ വോട്ടിൽ കള്ളവോട്ട് ആരോപണം ഉയർന്നിട്ടുണ്ട്. പെരുവയൽ 84ാം ബൂത്തിൽ 91കാരി ജാനകി അമ്മയുടെ വോട്ട് ചെയ്തത് 80കാരി ജാനകി അമ്മയാണെന്നാണ് പരാതി.

Advertisement