മലപ്പുറം; അടിപിടി കേസില്‍ അറസ്റ്റിലായ പ്രതി പോലീസിന്റെ കസ്റ്റഡിയില്‍ വിലങ്ങില്‍ നിന്നും കൈ ഊരിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.
റബീഹ് ആണ് രക്ഷപ്പെട്ടത്.സംഭവം നടന്നത് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ്.
അടിപിടിയെ തുടര്‍ന്നാണ് റബീഹിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
റബീപിനൊപ്പം മറ്റൊരു പ്രതിയും ഉണ്ടായിരുന്നു. ഇരുവരുടെയും കൈകളില്‍ വിലങ്ങ് ധരിപ്പിച്ചാണ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. കൂടെ 3 പൊലീസുകാരും ഉണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ കയറിയ ഉടന്‍ റബീഹ് വിലങ്ങില്‍നിന്ന് കൈ ഊരിയെടുത്ത് ഇറങ്ങിയോടുകയായിരുന്നു.