കാട്ടാന ആക്രമണത്തില്‍ ഊട്ടിയില്‍ വിനോദ യാത്രയ്ക്കെത്തിയ കോട്ടയം സ്വദേശിനിക്ക് ഗുരുതരപരുക്ക്

Advertisement

തമിഴ്നാട്: കാട്ടാന ആക്രമണത്തില്‍ സ്ത്രീക്ക് ഗുരുതരപരുക്ക്. കോട്ടയം കാഞ്ഞിരപ്പള്ളി ഈറ്റക്കുഴിയില്‍ തങ്കമ്മ(65) യക്കാണ് പരുക്കേറ്റത്.

ഊട്ടിയില്‍ വിനോദ യാത്രയ്ക്കെത്തിയപ്പോഴായിരുന്നു സംഭവം. ആക്രമണത്തില്‍ തലയ്ക്കും വാരിയെല്ലിനും പരുക്കേറ്റ ഇവരെ ഊട്ടി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോട്ടയത്ത് നിന്നും മൈസൂരുവിലേക്ക് പോകുന്ന വിനോദയാത്ര സംഘത്തിലെ അംഗമായ ഇവരെ ശനിയാഴ്ച രാവിലെ തൊറപ്പള്ളിയില്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്. രാവിലെ 5.30 ന് പ്രഭാതകൃത്യത്തിനായി കൂടെയുള്ളവര്‍ക്കൊപ്പം പോയി തിരിച്ചു വരുമ്‌ബോഴായിരുന്നു ബസിന് പിറകില്‍ മറഞ്ഞിരുന്ന കാട്ടാന ആക്രമിച്ചത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് അറിയിച്ച് നിരവധി പരാതികളാണ് ഉയരുന്നത്