ന്യൂഡൽഹി . കേരളത്തിലെ രാഷ്ട്രീയത്തെപ്പറ്റിയും രാഷ്ട്രീയപൊള്ളത്തരങ്ങളെപ്പറ്റിയും നേരിട്ട് പ്രതികരിച്ച് പ്രധാനമന്ത്രി പ്രമുഖ മലയാളം ചാനലിലൂടെയാണ് മോദിയുടെ സര്‍ജ്ജിക്കല്‍ സ്ട്രൈക്ക്.സംസ്ഥാനത്ത് വ്യാപകമായ അഴിമതിയുണ്ടെങ്കിലും അതെല്ലാം മൂടിവയ്ക്കപ്പെടുകയാ ണെന്നും അത്തരത്തിലാണു സം വിധാനങ്ങൾ രൂപപ്പെടുത്തിയിരി ക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സഹകരണ ബാങ്ക് മേഖലയിലെ ക്രമക്കേടുകൾ സാ ധാരണക്കാരനു നേരെയുള്ള കുറ്റ കൃത്യമാണെന്നും അതിനാലാണ് താൻ ഈ വിഷയം സജീവമായി ഉയർത്തുന്നതെന്നും ഏഷ്യാനെറ്റ് ചാനലിനു നൽകിയ അഭിമുഖ ത്തിൽ അദ്ദേഹം പറഞ്ഞു.
‘പലവിധ ആവശ്യങ്ങൾക്കായി പാവങ്ങൾ സൂക്ഷിച്ച പണമാണ ത്. മൂന്നൂറോളം സഹകരണ ബാ ങ്കുകൾ കേരളത്തിൽ ഇടതുപക്ഷ ത്തിൻ്റെ നിയന്ത്രണത്തിലാണ്. ഒരു ലക്ഷം കോടിയോളം രൂപ ഈ ബാങ്കുകളിലുണ്ടെന്നാണു മനസ്സിലാക്കുന്നത്. ബാങ്കുകൾ ഭരിക്കുന്നവർ ഈ പണം ഉപയോ ഗിച്ചു വസ്‌തുവകകൾ വാങ്ങിക്കൂട്ടി’- മോദി ആരോപിച്ചു.
ഒരു ബാങ്കുമായി ബന്ധപ്പെട്ട് 90 കോടി രൂപയുടെ സമ്പാദ്യണ് ഇ. ഡി പിടിച്ചെടുത്തതെന്നും ഈ : പണം ബാങ്കിലെ നിക്ഷേപകർക്കു – തിരികെ നൽകാനാണു ശ്രമമെ ന്നും കരുവന്നൂർ ബാങ്ക് വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹം പറ ഞ്ഞു. വിഷയത്തിൽ നിയമോപദേ ശം തേടിയെന്നും പണം തിരികെ നൽകാൻ നീക്കം നടത്താൻ ഇ. ഡിയോടും അഭ്യർഥിച്ചിട്ടുണ്ടെന്നും തനിക്കിതു തിരഞ്ഞെടുപ്പു വിഷയമല്ലെന്നും സാധാരണക്കാ രുടെ ജീവിത പ്രശ്നമാണ ന്നും വിശദീകരിച്ചു. ഗവർണറെ വഴി തടയുന്ന
ഇടതുപക്ഷത്തിന്റെ രീതി നിന്ദ്യമാ ണ്. ശത്രുരാജ്യങ്ങൾ പോലും നയ തന്ത്ര പ്രതിനിധികൾക്കു സുരക്ഷ നൽകും.
ബിജെപി ക്രൈസതവർക്കൊപ്പ മാണ്. എൽഡിഎഫിന്റെയും യു ഡിഎഫിന്റെയും കള്ളത്തരം ക്രൈസ്തവർക്ക് മടുത്തു. പള്ളി ത്തർക്കത്തിൽ ഇടപെടണമെന്നു തന്നെ വന്നുകണ്ട ബിഷപ്പുമാർ ആവശ്യപ്പെട്ടിരുന്നു-നരേന്ദ്ര മോദി പറഞ്ഞു.
പ്രധാനമന്ത്രി പറഞ്ഞു.
Home News Breaking News കേരളത്തിലെ രാഷ്ട്രീയത്തെപ്പറ്റിയും രാഷ്ട്രീയപൊള്ളത്തരങ്ങളെപ്പറ്റിയും നേരിട്ട് പ്രതികരിച്ച് പ്രധാനമന്ത്രിയുടെ സര്‍ജ്ജിക്കല്‍ സ്ട്രൈക്ക്