കോഴിക്കോട് .വടകരയിലെ സൈബർ ആക്രമണ പരാതികളിൽ വീണ്ടും കേസ്. കെകെ രമ എംഎൽഎ, എൽഡിഎഫ് നേതാവ് പനോളി വത്സൻ എന്നിവർ നൽകിയ പരാതിയിലാണ് കോഴിക്കോട് റൂറൽ സൈബർ പൊലീസ് കേസെടുത്തത്.
ഉമ തോമസ് എംഎൽഎയ്ക്ക് ഒപ്പം വിളിച്ചു ചേർത്ത വാർത്താസമ്മേളനം, ഷാഫി പറമ്പിലിന് എതിരെന്ന രീതിയിൽ വ്യാജമായി നിർമിച്ച് ഫേസ്ബുക്കിലൂടെ പ്രചരിച്ചിപ്പിച്ചുവെന്നായിരുന്നു കെ കെ രമ എംഎൽഎ യുടെ പരാതി. ശശീന്ദ്രൻ വടകര, സത്യൻ എൻ.പി എന്നീ ഫേസ് ബുക്ക് അക്കൊണ്ടുകളിലൂടെ വ്യജപ്രചാരണം നടന്നെന്ന ഈ പരാതിയിലാണ് കോഴിക്കോട് റൂറൽ സൈബർ പൊലീസ് കേസെടുത്തത്. കെകെ ശൈലജയ്ക്കെതിരെ ഫേസ്ബുക്കിലൂടെ അപകീർത്തി പരാമർശം നടത്തിയെന്ന പരാതിയിലും സൈബർ പൊലീസ് കേസെടുത്തു. വ്യത്യസ്‌ത ചിന്തകൾ എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് വഴി മതസ്‌പർധ ഉണ്ടാക്കിയെന്നായിരുന്നു എൽഡിഎഫ് നേതാവ് പനോളി വത്സൻ നൽകിയ പരാതി. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസ്. വടകരയിലെ സൈബർ അധിക്ഷേപ പരാതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ആറോളം കേസുകളെടുത്തിരുന്നു